പൂവാർ ലഹരിപാർട്ടി; ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്; കരയിൽ നിന്ന് 10 മിനിറ്റ് ബോട്ടിൽ സഞ്ചരിക്കണം; എക്‌സൈസ് സംഘം എത്തിയത് വിനോദസഞ്ചാരികളായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂവാർ ലഹരിപാർട്ടി; ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്; കരയിൽ നിന്ന് 10 മിനിറ്റ് ബോട്ടിൽ സഞ്ചരിക്കണം; എക്‌സൈസ് സംഘം എത്തിയത് വിനോദസഞ്ചാരികളായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 06:01 pm IST
FacebookTwitterWhatsAppTelegram

പൂവാർ: തിരുവനന്തപുരം പൂവാറിൽ ലഹരിപാർട്ടിക്കായി സംഘാടകർ തെരഞ്ഞെടുത്തത് ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്. പൂവാറിൽ നിന്ന് പത്ത് മിനിറ്റോളം ബോട്ടിൽ സഞ്ചരിച്ചാൽ മാത്രമാണ് ഇവിടേക്ക് എത്താൻ കഴിയുക. എക്‌സൈസും പോലീസും വിവരം മണത്തറിയുന്നത് ഒഴിവാക്കാനാണ് ഉൾമേഖലയിലെ റിസോർട്ട് സംഘാടകർ തെരഞ്ഞെടുത്തത്.

വിനോദസഞ്ചാരികൾ എന്ന വ്യാജേന മഫ്തിയിലാണ് എക്‌സൈസ് സംഘം റിസോർട്ടിലെത്തിയത്. രണ്ട് ബോട്ടുകൾ വാടകയ്‌ക്ക് എടുത്താണ് സംഘം റിസോർട്ടിലേക്ക് തിരിച്ചത്. വനിതകൾ അടക്കമുളള ഉദ്യോഗസ്ഥർ ടീമിൽ ഉണ്ടായിരുന്നു. പാർട്ടിയെക്കുറിച്ചുളള സൂചനകൾ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഏത് റിസോർട്ടിലാണെന്ന് വ്യക്തമായിട്ടില്ലായിരുന്നു. ഉച്ചയോടെയാണ് ഇതു സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചത്. തുടർന്നാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്ക് എത്തിയത്.

റിസോർട്ടിനോട് ചേർന്ന തുറസായ സ്ഥലത്തായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ മുതൽ റിസോർട്ടിൽ പാർട്ടി ആരംഭിച്ചിരുന്നു. ഉത്തരേന്ത്യയിൽ നിന്ന് അടക്കമുളള നൂറോളം പേർ പാർട്ടിയിൽ പങ്കെടുത്തതായി പരിശോധക സംഘം വ്യക്തമാക്കി. ലഹരി ഉപയോഗിച്ച് പലരും അർദ്ധബോധാവസ്ഥയിൽ കിടക്കുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്.

റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. നിർവ്വാണ എന്ന പേരിൽ സംഘടിപ്പിച്ച പാർട്ടിക്കായി തയ്യാറാക്കിയ ടിക്കറ്റുകൾ സഹിതം പിടിച്ചെടുത്തിട്ടുണ്ട്. ഹാഷിഷ് ഓയിൽ, എംഡിഎംഎ, സ്റ്റാംപ് തുടങ്ങിയ മയക്കുമരുന്നുകളും കണ്ടെടുത്തു. വിദേശമദ്യവും കഞ്ചാവും ഉണ്ടായിരുന്നു. ലഹരി എത്തിച്ചവരെയും സംഘാടകരെയും കുറിച്ചുളള വിവരങ്ങൾ തേടിയ ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുക. ആര്യനാട് സ്വദേശിയാണ് പാർട്ടിയുടെ സംഘാടകൻ എന്നാണ് വിവരം.

Tags: poovarDrug partyExcise Raid
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies