കൊച്ചി: ബുള്ളറ്റ് സിലിണ്ടർ ലോറി മറിഞ്ഞു. കൊച്ചി മരടിൽ പാചകവാതകവുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു.
മംഗലാപുരത്ത് നിന്ന് ഇന്ധനവുമായി എത്തിയ ലോറി വഴിതെറ്റുകയായിരുന്നു. തുടർന്ന് മരടിൽ വെച്ച് ലോറി മറിയുകയായിരുന്നു. വൻ ദുരന്തം ഒഴിവാക്കാനായി പ്രദേശത്തെ സ്കൂളുകളിൽ നിന്നും കുട്ടികളെ മാറ്റിയതായി പ്രദേശവാസികൾ പറഞ്ഞു.
ലോറി മറിയാൻ ഇടയായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Comments