ന്യൂഡൽഹി: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ ക്രൂരതയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയെ അകാരണമായി ജയിലിലടച്ച നടപടിക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഔദ്യോഗിക മായി ഇന്ത്യയുടെ എതിർപ്പും ആശങ്കയും അറിയിച്ചത്.
മ്യാൻമറിലെ രാഷ്ട്രീയവും ഭരണഘടനാപരവും മനുഷ്യത്വപരവുമായ എല്ലാ സ്വാതന്ത്ര്യവും ഹനിക്കുന്ന തരത്തിലാണ് സൈന്യത്തിന്റെ നടപടികളെന്ന് ബാഗ്ചി പറഞ്ഞു. ഇന്ത്യ മ്യാൻമറിലെ സംഭവ വികാസങ്ങളിൽ ഏറെ അസ്വസ്ഥരാണ്. മ്യാൻമറിലെ ജനാധിപത്യം പുലർന്നു കാണാനാണ് ആഗ്രഹമെന്നും ബാഗ്ചി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 1 മുതൽ വീട്ടുതടങ്കലിലായ ആംഗ് സാൻ സൂ കി കൊറോണ മാനദണ്ഡങ്ങൾ സ്വയം ലംഘിച്ചുവെന്നും മറ്റുള്ളവരെ ലംഘിക്കാൻ പ്രേരിപ്പിച്ചുവെ ന്നുമാരോപിച്ചാണ് നാലു വർഷത്തേക്ക് തടവിലാക്കിയിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം ഒരു ഡസനിലേറെ മറ്റ് കുറ്റങ്ങളും ചുമത്തിയതായും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
Comments