മഡ്ഡിയെ ഇന്ത്യന്‍ സിനിമയായി കാണണമെന്ന് രവി ബസ്രൂര്‍; ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഡ്ഡിയെ ഇന്ത്യന്‍ സിനിമയായി കാണണമെന്ന് രവി ബസ്രൂര്‍; ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 04:10 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മഡ്ഡി ഡിസംബര്‍ 10ന് ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുകയാണ്. ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചിത്രമെന്ന ടാഗ് ലൈനുമായി വരുന്ന ചിത്രം കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ്.

ഹിന്ദി സിനിമയ്‌ക്ക് രാജ്യത്തിനകത്ത് മാത്രമല്ല, പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ മാര്‍ക്കറ്റുണ്ട്. അതേസമയം ദക്ഷിണേന്ത്യന്‍ സിനിമകള്‍ നാലായി വിഭജിച്ച് കിടക്കുകയാണ്. അവയെ ഏകീകരിച്ച് ഇന്ത്യന്‍ സിനിമയായി ട്രീറ്റ് ചെയ്യുകയാണ് താന്‍ ചെയ്യുന്നത്. അപ്പോള്‍ മാത്രമേ ലോക സിനിമയോട് നമ്മുടെ സിനിമകള്‍ക്ക് മത്സരിക്കാന്‍ സാധിക്കൂ. തന്റെ ചിത്രങ്ങളെല്ലാം വലിയ ക്യാന്‍വാസിലാകുന്നതിനേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രവി ബസ്രൂര്‍.

സംഭാഷണ പ്രധാനമായ സിനിമയില്‍ പശ്ചാത്തല സംഗീതത്തിന് പരിമിതികളുണ്ട്. എന്നാല്‍ ടെക്നീഷ്യന്‍ എന്ന നിലയില്‍ മഡ്ഡി തനിക്ക് വര്‍ക്ക് ചെയ്യാനുള്ള സ്പേസ് നല്‍കുന്നു. ക്യാമറാമാനും എഡിറ്ററും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് സംഗീതം ചെയ്യുന്നത്. പൂര്‍ണമായും തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന സിനിമയാണ് മഡ്ഡി. ഇതിനായി വെസ്റ്റേണ്‍ മാസ്റ്ററിംഗാണ് ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്, ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ കൂടെയായ രവി ബസ്രൂര്‍ പറഞ്ഞു.

ആദ്യ സിനിമ വ്യത്യസ്തയുള്ള ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമാണ് മഡ്ഡ് റേസ് പോലൊരു പ്രമേയം സിനിമയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സംവിധായകന്‍ ഡോ. പ്രഗഭല്‍ പറഞ്ഞു. മഡ്ഡ് റേസിനുള്ള കൊറിയോഗ്രാഫി ഡിസൈന്‍ ചെയ്യുകയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. റഫറന്‍സിന് പോലും മറ്റൊരു സിനിമ ഈ പ്രമേയത്തിലില്ല. അഞ്ച് വര്‍ഷത്തോളം നീണ്ട റിസേര്‍ച്ചിന് ശേഷമാണ് ഇത്തരത്തിലൊരു സിനിമയിലേക്ക് എത്തിയതെന്നും പ്രഗഭല്‍ പറഞ്ഞു.

കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തിരക്കഥ ഒരുക്കിയത്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചില താരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചെങ്കിലും അവരിലേക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. പിന്നീടാണ് പുതുമുഖങ്ങളിലേക്ക് എത്തിയത്. രണ്ട് വര്‍ഷം മഡ് റേസിംഗില്‍ അവര്‍ക്ക് പരിശീലനം നല്‍കി. അത്രത്തോളം സമയം സിനിമയ്‌ക്കായി മാറ്റി വയ്‌ക്കാന്‍ സാധിക്കുന്ന അഭിനേതാക്കളെയായിരുന്നു തനിക്ക് ആവശ്യം. ഇവര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് നാഷണല്‍ ലെവല്‍ റിയല്‍ മഡ്ഡ് റേസേഴ്സായിരുന്നു, സംവിധായകന്‍ പറഞ്ഞു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു സിനിമയുടെ ചിത്രീകരണമെന്ന് ഛായാഗ്രഹകനായ കെ.ജി. രതീഷ് പറഞ്ഞു. ലൊക്കേഷന്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ദിവസം മൂന്ന് മണിക്കൂര്‍ വരെയേ ചിത്രീകരണം നടന്നിരുന്നുള്ളു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ എക്സ്പീരിയന്‍സാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ നിരവധി സിനിമകള്‍ കായിക ഇനങ്ങളെ ആസ്പദമാക്കി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, 4×4 മഡ്ഡ് റേസ് പ്രമേയമാകുന്ന മുഴുനീള സിനിമ ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ്. സൂപ്പര്‍ താര സാന്നിദ്ധ്യമില്ലാത്ത ആദ്യ പാന്‍ ഇന്ത്യന്‍ മലയാള ചിത്രമെന്ന പ്രത്യേകതയും മഡ്ഡിയ്‌ക്കുണ്ട്. ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ 16 ദശലക്ഷം കാഴ്ചക്കാരെ നേടിയപ്പോള്‍ ട്രെയിലര്‍ കുറഞ്ഞ ദിവസം കൊണ്ട് ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഐഎംഡിബി സര്‍വ്വേയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മഡ്ഡി. ബോളിവുഡ് ചിത്രത്തെ ബഹുദൂരം പിന്നിലാക്കിയാണ് മഡ്ഡി ഈ നേട്ടം കൈവരിച്ചത്.
പ്രധാന കഥാപാത്രങ്ങളായി എത്തുന്നവര്‍ പുതുമുഖങ്ങളെങ്കിലും ക്യാമറയ്‌ക്ക് പിന്നിലായി അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ ടെക്നീഷ്യന്മാരാണ്. കെജിഎഫിലൂടെ ശ്രദ്ധേയനായ രവി ബസ്രൂര്‍ സംഗീത വിഭാഗം കൈകാര്യം ചെയ്യുമ്പോള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ.ജി. രതീഷാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

അണിയറയിലെ പ്രഗത്ഭര്‍ക്ക് നേതൃത്വം നല്‍കുന്നത് നവാഗത സംവിധായകനായ ഡോ. പ്രഗഭല്‍ ആണ്. ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ് റേസിങ്ങ്. സാഹസിക ആക്ഷന്‍ ത്രില്ലറായാണ് സിനിമ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും. കായിക രംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രഗഭലിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡ്യൂപ്പുകളെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സാഹസികരും, സിനിമയ്‌ക്ക് ആവശ്യമായ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കാന്‍ തയ്യാറുളളവരെയുമാണ് സിനിമയ്‌ക്കായ് കണ്ടെത്തിയത്. പ്രധാനകഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സിനിമകളില്‍ കണ്ട് പരിചയിക്കാത്ത സ്ഥലങ്ങള്‍ ഈ സിനിമയ്‌ക്കായി കണ്ടെത്തിയാണ് ചിത്രീകരിച്ചത്. അതുപോലെ മഡ്ഡ് റേസിലെ മൂന്ന് വ്യത്യസ്ത പാറ്റേണുകളും സിനിമയില്‍ കാണാം.

മഡ് റേസിങ്ങിന് പ്രധാന്യം നല്‍കുന്നതിനൊപ്പം മഡ്ഡി കഥാപരമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. പൂര്‍ണമായും സാങ്കേതി വിദഗ്ദരുടെ സിനിമയാണ്. അതിനാല്‍ തന്നെ തിയറ്റര്‍ കാഴ്ച സിനിമ ആവശ്യപ്പെടുന്നുണ്ട്.യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് തുടങ്ങിയവരും മഡ്ഡിയില്‍ അണിനിരക്കുന്നു.

Tags: malayalam film
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies