"പതിഞ്ഞ സ്വരത്തിൽ പേര് പറഞ്ഞു ,റാവത്തിന് ജീവൻറെ തുടിപ്പുണ്ടായിരുന്നു,' രക്ഷാപ്രവർത്തകരുടെ വിവരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പതിഞ്ഞ സ്വരത്തിൽ പേര് പറഞ്ഞു ,റാവത്തിന് ജീവന്റെ തുടിപ്പുണ്ടായിരുന്നു,’ രക്ഷാപ്രവർത്തകരുടെ വിവരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 11:11 am IST
FacebookTwitterWhatsAppTelegram

കൂനൂർ: ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന് ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന് സാക്ഷികൾ. രക്ഷാപ്രവർത്തകരോട് പതിഞ്ഞ സ്വരത്തിൽ തന്റെ പേര് പോലും അദ്ദേഹം പറഞ്ഞു എന്നാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെട്ടവർ പറയുന്നത്.

ഹെലികോപ്റ്ററിന്റെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്ക് സമീപം ആദ്യം എത്തിയ ഒരു വ്യക്തിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങൾ 2 പേരെ ജീവനോടെ രക്ഷിച്ചു, അതിൽ ഒരാൾ സിഡിഎസ് ബിപിൻ റാവത്താണ്. അദ്ദേഹം പതിഞ്ഞ സ്വരത്തിൽ പേര് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജീവൻ പോയത്. ജീവനോടെ രക്ഷപ്പെടുത്തിയ മറ്റൊരാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല, റിലീഫ് ആൻഡ് റെസ്ക്യൂ ടീമിൽ ഉൾപ്പെട്ടിരുന്ന എൻസി മുരളി പറഞ്ഞു.

ശരീരത്തിന്റെ താഴോട്ടാണ് ബിപിൻ റാവത്തിന് കൂടുതൽ പരിക്കേറ്റത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ജനറൽ റാവത്തിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ആംബുലൻസിലേക്ക് മാറ്റിയത്.  കത്തിക്കരിഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിലെ തീ കെടുത്താൻ ഫയർ സർവീസ് എഞ്ചിൻ കൊണ്ടുപോകാനുള്ള റോഡും ഇവിടെ ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ വീടുകളിൽ നിന്നും പുഴകളിൽ നിന്നും വെള്ളമെത്തിച്ച് നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായി.

ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് 12 പേരുടെ ശരീരങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട രണ്ടുപേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നീട് ജീവനോടെ രക്ഷപ്പെടുത്തിയ രണ്ടാമത്തെയാൾ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണെന്ന് തിരിച്ചറിഞ്ഞിരുന്നു.  ഹെലികോപ്റ്റർ തകർന്നപ്പോൾ വലിയ ശബ്ദം കേട്ടുവെന്ന് 100 മീറ്റർ അകലെയുള്ള കാടേരി നിവാസികൾ പറയുന്നു. ജില്ലാ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.

Tags: BIPIN RAWATkunur accident
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies