കൊച്ചി: പ്രേക്ഷക ലക്ഷങ്ങൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസം നായകനാകുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറക്കും. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മിന്നൽ മുരളി എന്ന പേരിൽ മൊബൈൽ ഗെയിം പുറത്തിറക്കാൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
അമാനുഷിക ശക്തികളുള്ള മിന്നൽ മുരളിയുടെ കുപ്പായത്തിലേയ്ക്ക് പ്രേക്ഷകർക്കും പ്രവേശിക്കാവുന്ന വിധമാണ് ഗെയിം ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡിലും, ഐഒഎസിലും ഉടൻ ഗെയിം എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
അതേസമയം, നെറ്റ്ഫ്ളക്സിൽ വരുന്നതിന് മുൻപ് ചിത്രം ജിയോ മാമി മുംബൈ ഫെസ്റ്റിവലിൽ പ്രദർശനത്തിനെത്തും. ഡിസംബർ 24ന് നെറ്റ്ഫ്ളക്സിൽ എത്തുന്ന മിന്നൽ മുരളി, മാമി ഫെസ്റ്റിവലിൽ 16ന് എത്തും.
ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
Comments