48 മണിക്കൂറിന്റെ അധ്വാനത്തിൽ അഞ്ചുനില കേക്ക്; ഇന്ദ്രനീലം പതിച്ച വജ്രമോതിരം; കത്രീന-വിക്കി വിവാഹത്തിന് പ്രത്യേകതകളേറെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

48 മണിക്കൂറിന്റെ അധ്വാനത്തിൽ അഞ്ചുനില കേക്ക്; ഇന്ദ്രനീലം പതിച്ച വജ്രമോതിരം; കത്രീന-വിക്കി വിവാഹത്തിന് പ്രത്യേകതകളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 04:28 pm IST
FacebookTwitterWhatsAppTelegram

ഏതാനും നാളുകളായി സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ് ബോളിവുഡ് താരജോഡികളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. എത്ര വർണിച്ചാലും തീരാത്ത വിവാഹ വിശേഷങ്ങളാണ് ‘വിക്ക്-ട്രീന’ ആരാധകർക്ക് ദിവസവും പങ്കുവെക്കാനുള്ളത്. വിവാഹ ദിനത്തിൽ പ്രത്യക്ഷപ്പെട്ട കേക്കും കത്രീനയണിഞ്ഞ മോതിരവുമൊക്കെയാണ് ഇപ്പോഴത്തെ ചർച്ച. എന്താണ് വിക്കി-കത്രീന വിവാഹ ചടങ്ങിലെ കേക്കിന്റെ പ്രത്യേകത..

മധുരപ്രിയയാണ് കത്രീനയെന്ന് ആരാധകർക്കെല്ലാവർക്കുമറിയാം. ഡിസേർട്ടുകളോടും മധുരപലഹാരങ്ങളോടുമുള്ള തന്റെ ഇഷ്ടം താരം പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കത്രീനയുടെ ആവശ്യപ്രകാരം നിർമിച്ചെടുത്തതാണ് വിവാഹ കേക്കും. കത്രീന നിർദേശിച്ച വിധം എല്ലാവിധ പ്രത്യേകതകളും ഉൾപ്പെടുത്തിയ വെഡ്ഡിങ് കേക്ക്.

അഞ്ചുനിലയിൽ അതിമനോഹരമായി രൂപകൽപന ചെയ്ത കേക്കായിരുന്നു വിക്ക്ട്രീന വിവാഹത്തിന് ഉണ്ടായിരുന്നത്. 48 മണിക്കൂർ കൊണ്ട് നിർമാണം പൂർത്തിയാക്കിയ കേക്കാണെന്ന പ്രത്യേകതയും അതിനുണ്ട്. ഏകദേശം നാല് ലക്ഷം രൂപ ചിലവിൽ കേക്ക്-ബേക്കറായ മീര ജുൻജുൻവാലയാണ് നിർമിച്ചിരിക്കുന്നത്. 12 കിലോയോളം തൂക്കം വരുന്ന കേക്കിൽ വിദേശത്ത് നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത പഴങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചു. കാരമൽ പാറ്റിസ്സെറിയെന്ന സംരഭകരാണ് കേക്കിന് പിന്നിൽ.

കേക്ക് പോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് കത്രീനയുടെ വിവാഹ മോതിരവും. അതിമനോഹരമായ വജ്രമോതിരമാണ് കത്രീനയുടെ വിരലുകളിൽ വിക്കി അണിഞ്ഞത്. ഏകദേശം 7.4 ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്ര മോതിരത്തിൽ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. അതേസമയം പ്ലാറ്റിനത്തിൽ നിർമിച്ച ടിഫാനി ക്ലാസിക്ക് മോതിരമാണ് വിക്കിയുടെ വിരലുകളിൽ കത്രീന അണിയിച്ചത്.

2021ൽ ബോളിവുഡ് സിനിമാ പ്രേമികൾ ഏറെ കാത്തിരുന്ന വിവാഹമാണ് കത്രീന-വിക്കി ജോഡികളുടേത്. മൂന്ന് ദിവസങ്ങളിലായി അത്യധികം ആർഭാഢമായാണ് വിവാഹം നടന്നത്. കർശന നിയന്ത്രണങ്ങളോടെ ഡിസംബർ 9നായിരുന്നു വിവാഹം. പ്രത്യേകം ക്ഷണിക്കപ്പെട്ട 120 പേരടങ്ങുന്ന വിവാഹ ചടങ്ങ് രാജസ്ഥാനിലെ ആഡംബര റിസോർട്ടിലായിരുന്നു നടന്നത്. താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചുരുക്കം ചില വിവാഹ ചിത്രങ്ങൾ മാത്രമേ ഇതുവരെ ആരാധകർക്ക് ലഭിച്ചിട്ടുള്ളൂ. കൂടുതൽ ദൃശ്യങ്ങൾ സീരീസ് രൂപത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies