കോട്ടയം: പാമ്പാടി പതിമൂന്നാം മൈലില്‍ സ്‌കൂട്ടര്‍ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ മരിച്ചു. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25), പാമ്പാടി കടുംഭാഗം ഫാദര്‍ കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന്‍ കുര്യന്‍ (25) എന്നിവരാണ് മരിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൊന്‍കുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ കോട്ടയത്തേക്ക് സഞ്ചരിച്ചിരുന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് യുവതികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.















