കടുവയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; കാരണമായത് ജയിൽ ചപ്പാത്തിയെന്ന് സൂചന
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുവയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; കാരണമായത് ജയിൽ ചപ്പാത്തിയെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 10:54 am IST
FacebookTwitterWhatsAppTelegram

കോട്ടയം: പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷ്യവിഷ ബാധയുണ്ടായതിന് പിന്നിൽ ജയിൽ ചപ്പാത്തിയെന്ന് വിവരം. തൃശൂരിൽ നിന്നു കൊണ്ടുവന്ന ജയിൽ ചപ്പാത്തി വഴിയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതു സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

ചിത്രത്തിന്റെ ഭാഗമായ ഒമ്പത് ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് മോശം ഭക്ഷണമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി 35ഓളം പേർ ചേർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. കഴിക്കാൻ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നൽകിയതെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ പറഞ്ഞു. ഇവരെ ചിത്രീകരണത്തിനായി എത്തിച്ച കോർഡിനേറ്റർ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് സംഘം ആരോപണമുന്നയിച്ചത്.

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ താമസിച്ച യുവാക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതോടെ ആശുപത്രി വിട്ടു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഇവർ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു. ഇവിടെ നിന്ന് ഇവർ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോർഡിനേറ്റർമാരുടെ മൊഴി പ്രകാരം ജയിൽ ചപ്പാത്തിയാണ് ഇവർക്ക് എത്തിച്ച് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സിനിമ സെറ്റിൽ മോശം ഭക്ഷണം കൂടാതെ വേതനവും യഥാവിധം ലഭിച്ചിരുന്നില്ലെന്നും ആർട്ടിസ്റ്റുകൾ പരാതി നൽകിയിരുന്നു. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ വേതനമല്ല ലഭിച്ചതെന്നും വേതനം കൃത്യമായി ലഭിക്കാത്തതിനാൽ ഒരുപാട് പേർ തിരിച്ച് പോയെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ സിനിമയുടെ റിലീസ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. സിനിമ പ്രക്ഷേപണം ചെയ്താൽ തങ്ങളുടെ കുടംബത്തിന് അപകീർത്തിയുണ്ടാകുമെന്ന് ആരോപിച്ച് പാലാ സ്വദേശി ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവുണ്ടായത്.

 

ShareTweetSendShare

More News from this section

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies