പ്രദീപിന് അന്തിമോപചാരമർപ്പിക്കാൻ പാലക്കാട് വൻ ജനാവലി; ചന്ദ്രനഗറിൽ പുഷ്പാർച്ചനയുമായി ആയിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രദീപിന് അന്തിമോപചാരമർപ്പിക്കാൻ പാലക്കാട് വൻ ജനാവലി; ചന്ദ്രനഗറിൽ പുഷ്പാർച്ചനയുമായി ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 01:53 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്; ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ വിലാപയാത്രയിൽ പുഷ്പാർച്ചന നടത്തി ആയിരങ്ങൾ. പാലക്കാട് ചന്ദ്രനഗറിലെത്തിയ വിലാപയാത്രയിൽ ബിജെപി പ്രവർത്തകരും നാട്ടുകാരും അടക്കം വലിയ ജനാവലിയാണ് പങ്കെടുത്തത്.

പാലക്കാട് ബിജെപിയുടെ നഗരസഭ കൗൺസിലർ ഉൾപ്പടെ നിരവധി പേർ ചന്ദ്രനഗറിലെത്തിയ പ്രദീപിന്റെ ഭൗതികദേഹത്തിന് പുഷ്പചക്രം സമർപ്പിച്ചു. ബിജെപി പ്രവർത്തകരടക്കം ചന്ദ്രനഗറിൽ വഴിനീളെ നിന്നിരുന്ന നൂറുക്കണക്കിന് പേർ ഭൗതികദേഹത്തിന് പുഷ്പാർച്ചന നടത്തി. പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രിയ അജയനും സംസ്ഥാന ട്രഷറർ. പി. കൃഷ്ണദാസ് ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ചന്ദ്രനഗറിലെത്തിയ വിലാപയാത്രയിൽ പ്രദീപിന് അന്തിമോപചാരമർപ്പിച്ചു.

പുത്തൂരിലേക്കുള്ള യാത്രക്കിടെ പാലക്കാട് നഗരത്തിൽ ദേശീയ പതാകയും, കൈകളിൽ പുഷ്പങ്ങളുമായി നിരവധി പേരാണ് നിന്നിരുന്നത്. ധീരസൈനികന് അന്തിമോപചാരമർപ്പിക്കാൻ ഏറെ നേരമായി കാത്തുനിൽക്കുന്ന ജനക്കൂട്ടമായിരുന്നു വഴിനീളെ. വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികളുമായി കൈക്കൂപ്പി നിന്നിരുന്ന ഓരോരുത്തരും പ്രദീപിന്റെ മൃതദേഹം കാത്തുനിൽക്കുന്ന കാഴ്ച അത്യധികം വികാരനിർഭരമായിരുന്നു. രാത്രി ഒരു മണിയോടെ ഭൗതികദേഹം ചന്ദ്രനഗറിലെത്തുമെന്ന് അറിയിച്ചരുന്നതിനാൽ അർദ്ധരാത്രി മുതൽ വഴിയിൽ പുഷ്പങ്ങളുമായി കാത്തുനിന്നിരുന്നവരാണ് ഏറെയും.

കേന്ദ്രമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിന്ന് ഭൗതികദേഹത്തെ അനുഗമിച്ചിരുന്നു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ആർ ബിന്ദു എന്നിവരോടൊപ്പം പാലക്കാട് ജില്ലാ കലകടർ മൃൺമയി ജോഷി, ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു.

Tags: helicopter crash
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies