തിരുവനന്തപുരം: നേമത്തെ വീട്ടമ്മയുടെ ആത്മഹത്യ ഗാർഹിക പീഡനത്തെ തുടർന്നെന്ന് മകളുടെ വെളിപ്പെടുത്തൽ. മുൻ സൈനികനായ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് തീകൊളുത്തി മരിച്ചത്. മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷവും ദിവ്യയെ ബിജു മർദ്ദിച്ചെന്ന് മകളും ദൃക്സാക്ഷികളും പറഞ്ഞു.
ഭർതൃവീട്ടിലെ പീഡനം വിവരിക്കുന്ന ദിവ്യയുടെ ഒരു ശബ്ദ സന്ദേശവും വീട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച തീപ്പൊള്ളലേറ്റ ദിവ്യ വ്യാഴാഴ്ച്ച രാവിലെയാണ് മരിച്ചത്. വർഷങ്ങളായി ഭർത്താവും വീട്ടുകാരും നടത്തുന്ന മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ബിജുവിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ഭർതൃമാതാവ് നടത്തുന്ന ഉപദ്രവത്തെ ഭർത്താവ് പിന്തുണയ്ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവാണ് ഉത്തരവാദിയെന്ന് ദിവ്യ സഹോദരിയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കുമ്പോൾ ആത്മഹത്യയല്ലെന്ന് വരുത്താൻ മകളെകൊണ്ട് നുണ പറയിപ്പിക്കാനും ബിജു ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം മകൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Comments