കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 07:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ സ്ഥാനം മുഖ്യമന്ത്രിയ്‌ക്ക് നൽകുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ തീർച്ചയായും ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകളിലെ രാഷ്‌ട്രീയ – ബന്ധു നിയമനങ്ങൾക്കെതിരെ നടത്തിയ വിമർശനത്തോട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

ഓർഡിനൻസിൽ ഒപ്പിടാമെന്ന തീരുമാനം ഇപ്പോഴും ആവർത്തിക്കുന്നു. തുടർന്ന് സർക്കാരിന് ഇഷ്ടമുള്ളത് ചെയ്യാം. സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല. മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങളിലൂടെ ഒന്നും പറയാനില്ല. ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾ അരുതെന്ന് നിരവധി തവണ ആവർത്തിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

ഭിന്നതയുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ചാൻസിലർ പദവി ഒഴിയാമെന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കുന്നില്ല. മാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുമായോ, സർക്കാരുമായോ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞതുകൊണ്ടാണ് സംസാരിക്കാൻ തയ്യാറായത്. മുഖ്യമന്ത്രിയ്‌ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ വിസിയ്‌ക്കുള്ള നിയമനത്തിൽ ഒപ്പുവെച്ചത്. സംഘർഷം ഒഴിവാക്കാനായിരുന്നു ഇത്. മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിയാത്തതിനാലാണ് കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ നേരിട്ട് മറുപടി ഉണ്ടായിട്ടില്ല.

വിസിയുടെ പുനർനിയമനവും കാലാവധി നീട്ടലും രണ്ടാണ്. കാലടിയിൽ ഒറ്റപ്പേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. അങ്ങിനെ പറഞ്ഞിട്ടില്ല. അംഗീകരിച്ചെങ്കിൽ എന്തിന് കത്ത് അയക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

Tags: GovernorPinarayiCMarif muhammed khankannur VC
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies