തൊട്ടാൽ പൊള്ളും പ്രൈം; നിരക്ക് വർദ്ധന ഇന്ന് മുതൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊട്ടാൽ പൊള്ളും പ്രൈം; നിരക്ക് വർദ്ധന ഇന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 09:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളിയുയർത്തി ആമസോൺ പ്രൈം നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. 999 രൂപയുടെ വാർഷിക നിരക്ക് ഇനി മുതൽ 1,499 രൂപയ്‌ക്കാണ് ലഭിക്കുക.

നിരക്കുകൾ പുതുക്കിയത് വിവിധ പാക്കേജുകൾക്കും ബാധകമാണ്. പ്രതിമാസ പാക്കേജ് എടുക്കുന്നവർക്ക് ഇനിമുതൽ 179 രൂപ നൽകേണ്ടി വരും. 50രൂപയാണ് പ്രതിമാസ നിരക്കിന് വർദ്ധിപ്പിച്ചത്. ത്രിമാസ പാക്കേജ് 329 രൂപയിൽ നിന്നും 459 ആയി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ആമസോൺ പ്രൈം അംഗത്വ നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടില്ലായിരുന്നു. എന്തുകൊണ്ടാണ് നിരക്കുകൾ ഉയർത്താനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായതെന്നും ആമസോൺ വ്യക്തമാക്കിയിട്ടില്ല. കൊറോണ കാലത്തിന് ശേഷം നിരവധി പേർ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ആമസോണിനും ഏറെ പ്രയോജനപ്പെട്ടിരുന്നു. മലയാളം ഉൾപ്പടെയുള്ള സിനിമകൾ പ്രൈമിൽ റിലീസ് ആരംഭിച്ചു. ഇതോടെ അതുവരെ അംഗത്വമെടുക്കാതിരുന്നവർ പോലും ആമസോണിന്റെ ഭാഗമായി തുടങ്ങി.

ഇതിനിടെ 18നും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക ഓഫറും ആമസോൺ ഒരുക്കിയിരുന്നു. പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വാർഷിക അംഗത്വനിരക്കായിരുന്ന 999 രൂപയ്‌ക്ക് പകരം 499 രൂപയ്‌ക്ക് അംഗത്വം ലഭിച്ചിരുന്നു. നിലവിൽ വാർഷിക നിരക്ക് 1,499 ആക്കിയ പശ്ചാത്തലത്തിൽ ഓഫർ തുടരുമോയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

അതേസമയം വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അംഗത്വമെടുത്തവർക്ക് കാലാവധി കഴിയുന്നത് വരെ നിരക്കിൽ മാറ്റമുണ്ടാകില്ല. കാലാവധി പൂർത്തിയായി പാക്കേജ് പുതുക്കുന്ന വേളയിൽ നിരക്ക് വർദ്ധന ബാധകമാകുമെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് ലഭിക്കുന്ന ഫാസ്റ്റ് ഡെലിവറി, സൗജന്യ ഡെലിവറി സേവനങ്ങൾ തുടരുന്നതാണ്.

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies