ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരും; എപി അബ്ദുളളക്കുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരും; എപി അബ്ദുളളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:30 am IST
Facebook
Twitter
WhatsAppTelegram

വാരണാസി: ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥധാം ഇടനാഴി രാജ്യത്തിനു സമർപ്പിച്ച ചടങ്ങിൽ സംബന്ധിച്ച ശേഷമായിരുന്നു ഫേസ്ബുക്കിലൂടെ അബ്ദുളളക്കുട്ടിയുടെ പ്രതികരണം.

കാശി വിശ്വനാഥധാം വികസന വിസ്മയമാണെന്നും അത് കാണാൻ തനിക്ക് ഇന്ന് ഭാഗ്യം ലഭിച്ചുവെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ഗംഗയിൽ സ്‌നാനം ചെയ്ത് ക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾ കഴിഞ്ഞ് ഉദ്ഘാടന വേദിയിൽ എത്തിയ ഉടൻ പ്രധാനമന്ത്രി ചെയ്തത്
കാശി ക്ഷേത്രത്തിന്റെ നവീകരണ ജോലി ചെയ്ത തൊഴിലാളികളെ ആദരിക്കുകയാണ്. പുഷ്പവൃഷ്ടി നടത്തി, ഒന്നിച്ച് ഫോട്ടോ എടുത്ത്, ഉദ്ഘാടന ചടങ്ങിന് ശേഷം അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അതുകൊണ്ട് ഒക്കെയാകാം മോദിജി ജനഹൃദയങ്ങൾ കീഴടക്കുന്നത്. ആധുനിക ഇന്ത്യകണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും
മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുന്നകാലം വിദൂരമല്ലെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കാശി വിശ്വനാഥധാം ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ സദസിൽ അതിഥികൾക്കൊപ്പം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇന്നലെയാണ് ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. തൊഴിലാളികളെ പുഷ്പവൃഷ്ടി നടത്തി ആദരിച്ച പ്രധാനമന്ത്രിയുടെ പ്രവർത്തി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ദൂരെ മാറിയിരുന്ന തൊഴിലാളികളെ അടുത്ത് വിളിച്ചിരുത്തി ചിത്രങ്ങളെടുക്കാൻ പ്രധാനമന്ത്രി തയ്യാറായതും കൗതുകത്തോടെയാണ് ലോകം നോക്കി കണ്ടത്. രാജ്യത്ത് ഒരു പുതിയ തൊഴിൽ സംസ്‌കാരത്തിന് കൂടിയാണ് ഇത് തുടക്കമിടുന്നതെന്ന അഭിപ്രായവും ഉയർന്നുകഴിഞ്ഞു. നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ രൂപം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണവും.

Tags: Narendra ModiVaranasiprime minister narendra modiKashi Vishwanath Dham
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies