രാജ്യത്ത് അനാഥരായ 9855 കുട്ടികൾ; സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് അനാഥരായ 9855 കുട്ടികൾ; സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് 9855 അനാഥരായ കുട്ടികൾ ഉണ്ടെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ ഈ വർഷം ഡിസംബർ 7 വരെയുള്ള കാലയളവിൽ 508 പേർ ഉപേക്ഷിക്കപ്പെടുകയും 1.32 ലക്ഷം പേർക്ക് മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുകയും ചെയ്തതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അറിയിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബാലാവകാശ സംഘടന നിർണായക വിവരങ്ങൾ നൽകിയത്. കൊറോണ മഹാമാരിക്കാലത്തെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസിലാണ് കമ്മീഷൻ വിവരങ്ങൾ നൽകിയത്.

2020 ഏപ്രിൽ മുതൽ 2021 ഡിസംബർ 7 വരെ 9,855 കുട്ടികൾ അനാഥരായെന്നും 1,32,113 കുട്ടികൾക്ക് അവരുടെ മാതാപിതാക്കളിൽ ഒരാളെ എങ്കിലും നഷ്ടപ്പെട്ടതായും 508 കുട്ടികൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ടതായും എൻസിപിസിആർ പറയുന്നു. ബാല് സ്വരാജ് പോർട്ടലിൽ ഉൾപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് എൻസിപിസിആർ കണക്കുകൽ ബോധ്യപ്പെടുത്തിയത്.

പോർട്ടലിലെ വിവരങ്ങളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് നീക്കം ചെയ്യുന്നതിനായും, അപൂർണ്ണമായ വിവരങ്ങൾ പൂർത്തീയാക്കാനും വിവിധ ജില്ലാ അധികാരികൾക്ക് കത്ത് അയച്ചതായി എൻസിപിസിആർ അറിയിച്ചു. ആകെ 7,499 കത്തുകളാണ് അയച്ചത്. ഓരോ കുട്ടിക്കും വേണ്ട ആനുകൂല്യം ലഭിക്കുന്നതിനായി അവരുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും നൽകണം. കുട്ടിയുടെയും രക്ഷിതാവിന്റെയും വിവരങ്ങൾ, ഓരോ കുട്ടിയ്‌ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു.

തെരുവിൽ കഴിയുന്ന കുരുന്നുകളെ, മഹാമാരി പ്രതികൂലമായി ബാധിച്ചു. ഇവരുടെ വിവരങ്ങൾ തിരിച്ചറിയുന്ന നടപടികൾ വളരെ മന്ദഗതിയിലാണ് എന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അടിയന്തര നടപടികൾ കൈക്കൊള്ളാൻ കോടതി നിർദ്ദേശം നൽകി.

Tags: ORPHANS IN INDIA
ShareTweetSendShare

More News from this section

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies