ഏകാദശി നിറവിൽ ഗുരുപവനപുരി; കൊറോണയ്ക്ക് ശേഷം ആദ്യമായി സർവ അനുഷ്ഠാനങ്ങളോടും കൂടി ചടങ്ങുകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകാദശി നിറവിൽ ഗുരുപവനപുരി; കൊറോണയ്‌ക്ക് ശേഷം ആദ്യമായി സർവ അനുഷ്ഠാനങ്ങളോടും കൂടി ചടങ്ങുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 09:28 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: ഇന്ന് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. കൊറോണയ്‌ക്ക് ശേഷം ആദ്യമായാണ് ഗുരുവായൂരിൽ എല്ലാവിധ അനുഷ്ഠാനങ്ങളോടും കൂടി ഏകാദശി ചടങ്ങുകൾ നടക്കുന്നത്. വെർച്വൽ ക്യൂ വഴി മാത്രമാണ് ദർശനം. ഏകാദശിയോടനുബന്ധിച്ച് 10,000 പേർക്ക് ഇന്ന് ദർശനം അനുവദിക്കും.

ഏകാദശി ദിനമായ ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ദർശനം ആരംഭിച്ചിട്ടുണ്ട്. ദശമി ദനമായ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്ക് തുറന്ന ക്ഷേത്രനട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ വരെ തുറന്നിരിക്കും. സംഗീത-ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഴയ ഏകാദശി ആഘോഷങ്ങളെയും ദിനങ്ങളെയും അനുസ്മരിപ്പിക്കും വിധമാണ് ഇത്തവണ ഗുരുവായൂരിൽ ഏകാദശിയാഘോഷിക്കുന്നത്. വൻ ജനാവലിയാണ് ക്ഷേത്രപരിസരത്തുള്ളത്.

ഏകാദശി ദിനമായ ഇന്ന് രാവിലെ ആറ് മണി മുതൽ രണ്ട് മണി വരെ വിഐപികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം ലഭിക്കില്ല. നെയ്‌വിളക്ക് ചീട്ടാക്കിയവർക്കും ഓൺലൈനായി ബുക്ക് ചെയ്തവർക്കും മാത്രമായിരുന്നു ദർശനം. കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് നടക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഡ്യൂട്ടിയിലുള്ള പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, ക്ഷേത്രം ജീവനക്കാർ എന്നിവർക്കും ദേവസ്വം അതിഥികൾക്കും അന്നലക്ഷ്മി ഹാളിനോട് ചേർന്ന് നിർമിച്ച പന്തലിൽ പ്രസാദ ഊട്ടിന് ക്രമീകരണം ഒരുക്കി. ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രസാദ ഊട്ടിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്നലക്ഷ്മി ഹാൾ കൂടാതെ തെക്കേ നടപ്പന്തലിന് പടിഞ്ഞാറുവശത്തുള്ള പന്തലിലും പ്രസാദ ഊട്ട് നടത്തും.

Tags: guruvayur ekadashi
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies