രാജ്‌കോട്ട് : വിജയ് ഹസാരേ ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം പൊരുതുന്നു. 225 വിജയലക്ഷ്യത്തിനെതിരെ കേരളം 28 ഓവറിൽ 4ന് 172 എന്ന നിലയിലാണ്. 47 റൺസുമായി സച്ചിൻ ബേബിയും 16 റൺസുമായി വിനോബ് മനോഹരനുമാണ് ക്രീസിൽ. ക്യാപ്റ്റൻ സഞ്ജു സാംസൺ (33) റോഹൻ (26 ) മുഹമ്മദ് അസറുദ്ദീൻ(10) , വിഷ്ണു വിനോദ് (33) എന്നിവരാണ് പുറത്തായത്.
നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഉത്തരാഖണ്ഡ് 224 റൺസ് എടുത്തു. 4ന് 65 എന്ന നിലയിൽ തകർച്ച നേരിട്ട ഉത്തരാഖണ്ഡ് പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു. 36 ഓവറിൽ 4 വിക്കറ്റിന് 147 എന്ന നിലയിലേക്കും 7ന് 214 എന്ന നിലയിലേക്കും എത്തുക യായിരുന്നു.
ഓപ്പണറായി ഇറങ്ങിയ നായകൻ ജയ് ബിസ്തയുടെ 93 റൺസും മദ്ധ്യനിരയിൽ ദീക്ഷാൻഷൂ നേഗിയുടെ 52 റൺസുമാണ് ഉത്തരാഖണ്ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കേരളത്തി നായി നിധീഷ് 3 വിക്കറ്റും ബേസിൽ തമ്പി രണ്ടു വിക്കറ്റും വീഴ്‌ത്തി. ജലജ് സക്‌സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് നേടി.















