കുവൈറ്റ് സിറ്റി : വീര ചരമം പ്രാപിച്ച ഭാരതീയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനും പത്നിക്കും അദ്ദേഹത്തോടൊപ്പം കൂനൂർ ദുരന്തത്തിൽ കൊല്ലപ്പെട്ട വീരജവാന്മാർക്കും കുവൈത്തിലെ വിശ്വകർമ്മജരുടെ കൂട്ടായ്മയായ വിശ്വബ്രഹ്മം കുവൈറ്റ് ആദരാജ്ഞലികൾ അർപ്പിച്ചു.
കുവൈറ്റിലെ അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിശ്വബ്രഹ്മം വൈസ് പ്രസിഡന്റ് കെ.റ്റി. ബിജു , ജനറൽ സെക്രട്ടറി രാജേഷ്കുമാർ, സുശാന്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കുടാതെ നിരവധി പേർ വീര ജവാൻമാരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
Comments