ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി: ക്രിസ്ത്യൻ മിഷനറീസിന്റെ അഗതിമന്ദിരത്തിനെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി: ക്രിസ്ത്യൻ മിഷനറീസിന്റെ അഗതിമന്ദിരത്തിനെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 05:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗതി മന്ദിരത്തിലെ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ ക്രിസ്ത്യൻ മിഷനറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ കേസ്. വഡോദര മകർപ്പുരയിൽ മദർ തെരേസ സ്ഥാപിച്ച ക്രിസ്ത്യൻ മിഷനറീസ് ചാരിറ്റിയെന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. ഗുജറാത്ത് പോലീസിന്റേതാണ് നടപടി.

മിഷനറീസ് ഓഫ് ചാരിറ്റിയിൽ താമസിക്കുന്ന ഹിന്ദുക്കൾ അടക്കം മറ്റ് മതക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ വായിക്കാൻ നിർബന്ധിക്കുകയും മതപരിവർത്തനം നടത്തുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞത്. ഈ വർഷം ഫെബ്രുവരി 10നും ഡിസംബർ ഒൻപതിനുമിടയിലാണ് ഇവരെ മതപരിവർത്തനത്തിന് ഇരയാക്കിയത്.

ജില്ലാ സാമൂഹിക സുരക്ഷാ ഓഫീസർ മായങ്ക് ത്രിവേദി കഴിഞ്ഞ ആഴ്‌ച്ച ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനൊപ്പം അഗതിമന്ദിരത്തിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് അദ്ദേഹം സ്ഥാപനത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇത് പോലീസിന് കൈമാറുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ 20ഓളം ബൈബിളിന്റെ കോപ്പികളും കണ്ടെത്തിയിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തൽ, നിർബന്ധിച്ച് മതപരിവർത്തനം നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മിഷനറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മതപരിവർത്തനത്തിന് പുറമെ ഇവിടെ താമസിക്കുന്ന യുവതികളെ ക്രിസ്ത്യന് ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ മതംമാറൽ സംബന്ധിച്ച് ഇവിടെ താമസിക്കുന്ന ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം അഗതിമന്ദിരത്തിനെതിരെയുള്ള ആരോപണം സ്ഥാപന മേധാവി സിസ്റ്റർ റോസ് തെരേസ നിഷേധിച്ചു. ബാലവേലയിൽ നിന്നും രക്ഷപെടുത്തിയ പെൺകുട്ടികളാണ് ഇവിടെയുള്ളതെന്ന് അവർ അറിയിച്ചു.

Tags: GujaratChristianPOLICE CASEforced conversion
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies