ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,984 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം ബാധിക്കുന്നവരേക്കാൾ മുക്തി നേടുന്നവരുടെ നിരക്കാണ് കൂടുതൽ. ഇന്നലെ മാത്രം 8,168 പേരാണ് കൊറോണയിൽ നിന്നും മുക്തി നേടിയത്.
ഇന്നലെ റിപ്പോർട്ട് ചെയ്ത രോഗികളെക്കാൾ 20.7 ശതമാനം വർദ്ധനവ് രോഗബാധിതരുടെ നിരക്കിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 247 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,76,135 ആയി. ആകെ, 3.47 കോടിയിലധികം പേർക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ളത്. ഇതിൽ 3.4 കോടിയിലധികം പേർക്കും രോഗം ഭേദമായി.
ആകെ 87,562 പേരാണ് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനമാണ്. ഇതുവരെ 134.61 കോടി വാക്സിൻ ഡോസുകൾ ഇന്ത്യയിൽ വിതരണം ചെയ്തു കഴിഞ്ഞു.
Comments