സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ;അത്യാഹിത വിഭാഗം ബഹിഷ്‌ക്കരണം അവസാനിപ്പിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ;അത്യാഹിത വിഭാഗം ബഹിഷ്‌ക്കരണം അവസാനിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 10:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന സമരത്തിൽ അയവ് വരുത്തി പിജി ഡോക്ടർമാർ.അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം പിജി ഡോക്ടർമാർ അവസാനിപ്പിച്ചു.ഇന്ന രാവിലെ എട്ട് മണി മുതൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് കയറി തുടങ്ങി. അതേസമയം ഒപി,വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കും. അഞ്ച് ദിവസമാണ് എമർജൻസി ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തത്.
ഇന്നലെ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലുണ്ടായ അനുകൂല സമീപനം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡോക്ടർമാർ കൂട്ടിച്ചേർത്തു.

സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്റ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചർച്ച നടത്തും. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. സ്‌റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും കൂടുതൽ നോൺ അക്കാദമിക്ക് റസിഡൻറ് ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ സ്‌റ്റൈപ്പന്റ് വർദ്ധന സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ പരിഗണിക്കാമെന്നും മെഡിക്കൽ കോളേജുകളിൽ അധികമുള്ള സീനിയർ റെസിഡന്റ്സുമാരെ ഒഴിവാക്കി കൂടുതൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കാം എന്നുമായിരുന്നും ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ഇവ തൃപ്തികരമല്ലെന്നാണ് പിജി ഡോക്ടർമാരുടെ നിലപാട്. സ്‌റ്റൈപെൻഡ് വർദ്ധനയിൽ കുടുതൽ വ്യക്തതവേണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു

 

Tags: PG doctors strike kerala
ShareTweetSendShare

More News from this section

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies