അവർ മസ്ജിദ് മറച്ചിരിക്കുന്നു, ക്ഷേത്രം വളരെ ഗംഭീരമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ; കാശി വിശ്വനാഥ ക്ഷേത്രം കണ്ട് വേദന താങ്ങാനാകുന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് മുസ്ലീം യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവർ മസ്ജിദ് മറച്ചിരിക്കുന്നു, ക്ഷേത്രം വളരെ ഗംഭീരമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ; കാശി വിശ്വനാഥ ക്ഷേത്രം കണ്ട് വേദന താങ്ങാനാകുന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് മുസ്ലീം യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 06:57 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് മുസ്ലീം യുവാവ് . ഗംഭീരമായ രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നും , മസ്ജിദ് മറഞ്ഞെന്നും ആരോപിച്ചാണ് യുവാവ് മാദ്ധ്യമപ്രവർത്തകയ്‌ക്ക് മുന്നിൽ കരഞ്ഞത് .

നൗഷാദ് ആലം ​​എന്ന യുവാവ് താൻ കൊൽക്കത്ത സ്വദേശിയാണെന്നും , ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി പള്ളിയിൽ നമസ്കരിക്കാൻ വന്നതാണെന്നും പറയുന്നു. തുടർന്നാണ് യുവാവ് ക്ഷേത്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് . “എനിക്ക് ഇവിടുത്തെ സാഹചര്യം മനസ്സിലാകുന്നില്ല. അവർ മസ്ജിദ് മറച്ചിരിക്കുന്നു, ക്ഷേത്രം വളരെ ഗംഭീരമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഞാനിവിടെ ഒരു ടൂറിസ്റ്റാണ്. എനിക്ക് കാര്യങ്ങൾ കാണാൻ കഴിയും, എനിക്ക് വേദന തോന്നുന്നു, ”നൗഷാദ് ആലം പറഞ്ഞു.

കാശി വിശ്വനാഥ ഉയർന്ന മതിലുകൾക്കപ്പുറത്ത് നിന്ന് മസ്ജിദ് കാണാൻ കഴിയുന്നില്ലെന്നും യുട്യൂബ് ചാനൽ യുപി തക് ഷെയർ ചെയ്ത വീഡിയോയിൽ യുവാവ് പറയുന്നു.

എന്നാൽ മസ്ജിദ് മുഴുവൻ മറഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യത്തിനു യുവാവ് ക്ഷുഭിതനാകുകയും ചെയ്യുന്നു . “നിനക്ക് കാണാൻ കഴിയുന്നില്ലേ? നിനക്ക് പള്ളി കാണാമോ? എനിക്ക് വേദന അനുഭവപ്പെടുന്നു. എനിക്കത് സഹിക്കാനാവില്ല. നിങ്ങൾക്കെല്ലാവർക്കും എങ്ങനെ വസ്തുതകൾ മറച്ചുവെക്കാനാകും. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കാണണം.” എന്ന് പറഞ്ഞ് യുവാവ് കരയുന്നതും കാണാം.

ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. മതാന്ധരായ മുസ്ലിം ഭരണാധികാരികൾ നിരവധി തവണ ഈ ക്ഷേത്രം തകർത്തിട്ടുണ്ട്. തകർന്ന ക്ഷേത്രം പിന്നീട് ഹിന്ദുക്കൾ പുന:സ്ഥാപിക്കുകയാണുണ്ടായത്. ഏറ്റവും അവസാനം മുഗൾ രാജാവായ ഔറംഗസീബാണ് ക്ഷേത്രം തകർത്തത്. റാണി അഹല്യാഭായ് ഹോൾക്കർ പിന്നീട് ക്ഷേത്രം പുനർ നിർമ്മിക്കുകയായിരുന്നു.

Tags: kashi temple
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies