ന്യൂഡൽഹി : മിസ് യൂണിവേഴ്സ് ജേതാവ് ഹർനാസ് സന്ധുവിനെ നേരിൽ കണ്ട് അഭിനന്ദിച്ച് ശശി തരൂർ എംപി. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു.
‘‘വിജയശ്രീലാളിതയായി ഇന്ത്യയിലേക്ക് മടങ്ങിയ വിശ്വസുന്ദരി ഹർനാസ് കൗർ സന്ധുവിനെ നേരിട്ട് അഭിനന്ദിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പുതുവത്സര അവധിക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് അവൾ. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. വേദിയിലേതു പോലെ പക്വതയും ആകർഷണീയതും ഉള്ള വ്യക്തിയാണ് .’’ – തരൂർ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും തരൂർ പങ്ക് വച്ചിട്ടുണ്ട്.
ചണ്ഡീഗണ്ഡ് സ്വദേശിനിയാണ് ഇരുപത്തിയൊന്നുകാരി ഹർനാസ്. ഇസ്രായേലിൽ എയ്ലറ്റിൽ ഡിസംബര്‍ 12ന് ആയിരുന്നു മത്സരം. 21 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യക്കാരി മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
Comments