കായിക താരങ്ങളോട് അടിയറവ് പറഞ്ഞ് സർക്കാർ; 24 താരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം വിജയകരമായി അവസാനിപ്പിച്ചു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായിക താരങ്ങളോട് അടിയറവ് പറഞ്ഞ് സർക്കാർ; 24 താരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം വിജയകരമായി അവസാനിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 07:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. മറ്റ് കായിക താരങ്ങളുടെ നിയമന കാര്യത്തിൽ തീരുമാനമെടുക്കാൻ എട്ടംഗ സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനമെടുത്തതായി മന്ത്രി വ്യക്തമാക്കി. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിക്കും. സർക്കാരിന് പിടിവാശിയില്ല. ജോലി നൽകുമെന്ന സർക്കാർ ഉറപ്പ് പാഴ് വാക്കല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് എട്ടംഗ സമിതിയെ നിയമിച്ചിരിക്കുന്നത്. ബാക്കിയുള്ള താരങ്ങളുടെ നിയമനം സംബന്ധിച്ച് 45 ദിവസത്തിനുള്ളിൽ സമിതി മന്ത്രിക്ക് റിപ്പോർട്ട് നൽകണം. 24 പേരുടെ നിയമനത്തിനായുള്ള എല്ലാ നടപടികളും പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ ഇവർക്ക് നിയമനം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

സ്‌പോർട്‌സ് ക്വാട്ട നിയമനങ്ങൾക്കായി ഈ മാസം ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലായിരുന്നു നാടിന്റെ അഭിമാനമായ 44 കായിക താരങ്ങൾ. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും മന്ത്രി ചർച്ചയ്‌ക്ക് തയ്യാറായിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ടാണ് മന്ത്രി ചർച്ചയ്‌ക്ക് തയ്യാറായത്. ജോലി വാഗ്ദാനം നൽകിയതോടെ, സമരം അവസാനിപ്പിക്കാൻ താരങ്ങൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങൾ അറിയിച്ചു.

Tags: minister v abdurahiman
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies