'വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും നിർദ്ദേശം, അനുസരിച്ചില്ലെങ്കിൽ ചീത്തവിളി: കോഴിക്കോട് യുവതിയെ തീ കൊളുത്തിയതിന് പിന്നിൽ പ്രണയ നൈരാശ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും നിർദ്ദേശം, അനുസരിച്ചില്ലെങ്കിൽ ചീത്തവിളി: കോഴിക്കോട് യുവതിയെ തീ കൊളുത്തിയതിന് പിന്നിൽ പ്രണയ നൈരാശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 07:39 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരളത്തിലെ ചെറുപ്പക്കാരിൽ പ്രണയത്തകർച്ചയോടുള്ള പ്രതികരണം അതിതീവ്രമാകുന്ന തലത്തിലേക്ക് നീങ്ങുകയാണ്. പ്രണയ നിഷേധത്തിന്റെ പേരിലും പ്രണയ തകർച്ചയുടെ പേരിലും കൊലപാതകം എന്ന ക്രൂരമായ അവസ്ഥയിലേക്ക് എത്തുകയാണ് നമ്മുടെ യുവത്വം. മാനസയും സൂര്യയും നിതിനയും ഒക്കെ ഉൾപ്പെടുന്ന ലിസ്റ്റിൽ ഇന്ന് ഒരു പെൺകുട്ടി കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ കൃഷ്ണപ്രിയ….

കഴിഞ്ഞ ആഴ്‌ച്ചയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എൻട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ കൃഷ്ണ പ്രിയ ജോലിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചായിരുന്നു നന്ദഗോപൻ എന്ന നന്ദു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കൃഷ്ണ പ്രിയയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ നന്ദു കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി. ശേഷം കുപ്പിയിൽ നിന്നും പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു.

ഏറെ കാലമായി കൃഷ്ണ പ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളും അയൽവാസികളും പറയുന്നു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു.

മാനഹാനി ഭയന്നാണ് പോലീസിൽ പരാതി നൽകാതിരുന്നത്. ഇന്ന് രാവിലെ 9.50ന് ബസ് ഇറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണ പ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞ് നിർത്തിയത്. കൊലപാതകം ലക്ഷ്യമിട്ടായിരുന്നു നന്ദു കൃഷ്ണപ്രിയയെ കാണാനെത്തിയത്. തീ കൊളുത്തുന്നതിന് മുൻപ് തന്നെ കുത്തി പരിക്കേൽപ്പിച്ചതായി കൃഷ്ണ പ്രിയ തന്നെയാണ് പോലീസിനോട് പറഞ്ഞത്.

നാട്ടുകാരാണ് ഇരുവരുടേയും ശരീരത്തിലെ തീ അണച്ച ശേഷം ആശുപത്രിയിലെത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ കൃഷ്ണപ്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. യുവാവിന്റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags: DeathkozhikodeLoveKRISHNAPRIYA THIKKODI
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies