ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ മാൾ ഓഫ് എമിറേറ്റ്സ്, ഗൾഫിലെ കാരിഫോർ റീടൈൽ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു മാജിദ് അൽ ഫുത്തൈം. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്. യുഎഇക്ക് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്.
Comments