വീട്ടിലിരുന്ന് ജോലി തുടരാം, വർക്ക് ഫ്രം ഹോം അലവൻസ് വന്നേക്കും; നിർണായക പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി തൊഴിൽമന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിലിരുന്ന് ജോലി തുടരാം, വർക്ക് ഫ്രം ഹോം അലവൻസ് വന്നേക്കും; നിർണായക പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി തൊഴിൽമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 12:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മാറിയ സാഹചര്യങ്ങൾക്കൊപ്പം തൊഴിൽ മേഖലയിലെ പരിഷ്‌കാരങ്ങൾക്കും ശമ്പള പരിഷ്‌കരണത്തിനും വഴിയൊരുങ്ങുന്നു. പുതിയ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അലവൻസ് ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നൽകാനാണ് നീക്കം. ഐടി മേഖലയിലാകും ഇത് ഏറ്റവും ഗുണം ചെയ്യുക.

കൊറോണയുടെ ഒന്നാം തരംഗം മുതൽ രാജ്യത്തെ മുൻനിര ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെ ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലി ചെയ്യിപ്പിക്കുന്നത്. ജനുവരിയോടെ ബംഗളൂരു ഉൾപ്പെടെയുളള ഐടി കേന്ദ്രങ്ങളിൽ സ്ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങാനുളള ഒരുക്കത്തിലാണ്. പല സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരെ തിരിച്ചുവിളിച്ചു തുടങ്ങി. എന്നാൽ വർക്ക് ഫ്രം ഹോം തൊഴിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായമാണ് പൊതുവേ ഉളളത്. ഇതിന്റെ ഭാഗമായിട്ടാണ് ശമ്പള പരിഷ്‌കരണത്തിൽ വർക്ക് ഫ്രം ഹോം അലവൻസ് ഉൾപ്പെടെ വകയിരുത്താൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്.

ജീവനക്കാർക്ക് ജോലിയുടെ ഭാഗമായി വേണ്ടുന്ന വസ്തുക്കൾ വാങ്ങുന്നതിന് തുക മടക്കി നൽകുന്നത് (റീ ഇംപേഴ്‌സ്‌മെന്റ്) അടക്കം പുതിയ വ്യവസ്ഥകളിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. വർക്ക് ഫ്രം ഹോം എന്നത് ജീവനക്കാരന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കമ്പനിക്കും അതിൽ പങ്കുണ്ടെന്നും ഉറപ്പിക്കുകയാണ് ഈ നീക്കങ്ങളിലൂടെ.

വർക്ക് ഫ്രം ഹോം അലവൻസ് നിലവിൽ വരുമ്പോൾ ഹൗസ് റെന്റ് അലവൻസ് ഉൾപ്പെടെ നിലവിൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളിലും കുറവുണ്ടാകും. സേവന മേഖലയിലെ വർക്ക് ഫ്രം ഹോം സംവിധാനം കഴിഞ്ഞ ജനുവരിയിൽ കേന്ദ്രസർക്കാർ ഔപചാരികമാക്കിയിരുന്നു. 300 ലേറെ ജീവനക്കാരുളള സ്ഥാപനങ്ങൾക്ക് ബാധകമായ സ്റ്റാൻഡിംഗ് ഓർഡറാണ് തൊഴിൽ മന്ത്രാലയം ഇറക്കിയത്. സമാനമായ രീതിയിൽ പുതിയ ഓർഡറുകൾ ഉണ്ടാകുമെന്നാണ് തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

Tags: work from home
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies