ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം 7,469 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 83,913 ആയി കുറഞ്ഞു. കഴിഞ്ഞ 570 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
264 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,77,422 ആയി. ആകെ 3.47 കോടി പേർക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചത്. ഇതിൽ 3.41 കോടി ജനങ്ങൾക്കും രോഗം ഭേദമായി.
ആകെ 137.46 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments