വഴികാട്ടാൻ മൂവ് എത്തുന്നു: ഗൂഗിൾ മാപ്‌സിന് പകരം പുതിയ ആപ്പുമായി കേന്ദ്രസർക്കാർ: ചെയ്യേണ്ടത് ഇത്രമാത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഴികാട്ടാൻ മൂവ് എത്തുന്നു: ഗൂഗിൾ മാപ്‌സിന് പകരം പുതിയ ആപ്പുമായി കേന്ദ്രസർക്കാർ: ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 10:12 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് ഗൂഗിൾ മാപിനെ ആശ്രയിക്കാത്തവരായി ആരുമില്ല. വഴി മാത്രമല്ല എത്ര രൂപ ടോൾ അടക്കണം എന്ന് വരെ ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞ് തരും. ചില സമയം ഗൂഗിൾ മാപ്പ് ചതിക്കാറുമുണ്ട്. ചായക്കട തേടിപോയ ആൾ ബാർബർ ഷോപ്പിലെത്തിയ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഗൂഗിൾ മാപ് ചതിച്ചാശാനെയെന്ന് നെടുവീർപ്പിടാത്തവരായും ആരും ഉണ്ടാകില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വഴികാണിക്കാൻ പുതിയ ആപ്പിന് രൂപകൽപ്പന ചെയ്തിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. മൂവ് എന്നാണ് ആപ്പിന് നൽകിയിരിക്കുന്ന പേര്. വഴികാണിക്കുകയും ഗതാഗത കുരുക്കുകൾ നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ് മൂവ്.

കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം, ഐഐടി മദ്രസ്, ഡിജിറ്റൽ ടെക് കമ്പനിയായ മാപ് മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ് മൂവ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് വരാനിരിക്കുന്ന അപകടസാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, മൂർച്ചയുള്ള വളവുകൾ, കുഴികൾ എന്നിവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ അലേർട്ടുകൾ മൂവ് നൽകും. രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്‌ക്കുക എന്ന റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം. 2020-ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചാണ് മൂവ് ഔദ്യോഗിക അംഗീകാരം നേടിയത്.

അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്‌നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കും. ഐഐടി മദ്രാസും മാപ്മൈ ഇന്ത്യയും ഈ ഡാറ്റ വിശകലനം ചെയ്യുകയും ഭാവിയിൽ റോഡ് അവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ ഇത് ഉപയോഗിക്കുകയും ചെയ്യും. സൗജന്യ ആപ്പ് പ്ലേസ്‌റ്റോറിൽ ലഭ്യവുമാണ്.

ലോകബാങ്കിന്റെ ധനസഹായത്തോടെ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ സൃഷ്ടിച്ച ഡാറ്റ അധിഷ്ഠിത റോഡ് സുരക്ഷാ മാതൃക കഴിഞ്ഞ മാസം റോഡ് മന്ത്രാലയം അംഗീകരിച്ചിരുന്നു. 32-ലധികം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡുകൾ സുരക്ഷിതമാക്കാനും അടിയന്തര പ്രതികരണം മെച്ചപ്പെടുത്താനും ആപ്പ് സഹായിക്കും. 2030-ഓടെ റോഡ് മരണനിരക്ക് 50 ശതമാനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തിലെത്തുന്നതിനായി റോഡ് മാപ്പ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് വിവിധ സംസ്ഥാന സർക്കാരുകളുമായി ഐഐടി സംഘം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

Tags: central govtgoogle map
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies