പണയം വയ്ക്കണം ഈ ചായ കുടിക്കാൻ; അറിയാം 99,999 രൂപയുടെ ചായവിശേഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണയം വയ്‌ക്കണം ഈ ചായ കുടിക്കാൻ; അറിയാം 99,999 രൂപയുടെ ചായവിശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 03:35 pm IST
FacebookTwitterWhatsAppTelegram

ഒരു കിലോയ്‌ക്ക് ഒരു ലക്ഷം രൂപ. വില കേൾക്കുമ്പോൾ സ്വർണത്തിന്റെയോ മറ്റെന്തെങ്കിലും അമൂല്യ വസ്തുക്കളുടേയോ ആണെന്ന് കരുതിപ്പോകും. എന്നാൽ അല്ല. ഒരു കിലോ തേയിലയുടെ വിലയാണ് ഇത്. തേയിലയ്‌ക്ക് ഇത്ര വിലയോ എന്ന് കേട്ട അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. അസമിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് പ്രീമിയം വിഭാഗത്തിൽപ്പെട്ട തേയിലയ്‌ക്ക് റെക്കോർഡ് വില ലഭിച്ചത്. തേയിലയുടെ പൊന്നു വില കേട്ട് അന്തം വിട്ടിരിക്കുകയാണ് ചായ പ്രമികൾ. 99,999 രൂപയ്‌ക്കാണ് ഒരു കിലോ തേയില ലേലത്തിൽ പോയത്. അതായത് ഒരു ലക്ഷത്തിന് ഒരു രൂപ മാത്രം കുറവ്.

അസമിലെ ദിബ്രുഗഢിലെ എസ്റ്റേറ്റുകളിൽ തേയില കൃഷി ചെയ്യുന്ന മനോഹരി ടീ എസ്റ്റേറ്റ്, സൗരവ് ടീ ട്രേഡേഴ്സ് എന്ന കമ്പനിയ്‌ക്കാണ് തേയില വിറ്റത്. ഗുവാഹത്തി ടീ ലേലകേന്ദ്രത്തിൽ നടന്ന ലേലത്തിലാണ് തേയിലയ്‌ക്ക് റെക്കോർഡ് തുക ലഭിച്ചത്. ഇന്ത്യയിൽ ലേലത്തിൽ വച്ചിരിക്കുന്ന ഒരു തേയില ഇനത്തിന്റെ ഏറ്റവും ഉയർന്ന വിലയാണിത്. റെക്കോഡ് വില സമൂഹമാദ്ധ്യമങ്ങളിലും ഇപ്പോൾ ചർച്ചാവിഷയമായി.

എന്നാൽ ഇതാദ്യമായല്ല കമ്പനി റെക്കോർഡ് വിലയ്‌ക്ക് തേയില വിൽക്കുന്നത്. നാല് വർഷമായി ഏറ്റവും ഉയർന്ന മൂല്യമുള്ള തേയില എന്ന റെക്കോർഡ് സ്വന്തമാക്കുന്നത് മനോഹരി ഗോൾഡ് ടീ തന്നെയാണ്. 2020 ഒക്ടോബറിൽ നടന്ന ലേലത്തിൽ 75,000 രൂപയ്‌ക്കാണ് ഇവർ തേയില വിറ്റത്. 2019 ൽ കിലോയ്‌ക്ക് 50,000 രൂപയായിരുന്നു. 2018ൽ, കിലോയ്‌ക്ക് 39,001 രൂപയ്‌ക്ക് തേയില വിറ്റു. പ്രീമിയം ഗുണനിലവാരമുള്ള സ്പെഷ്യാലിറ്റി ചായയ്‌ക്ക് ഉപഭോക്താക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമുള്ള ഉയർന്ന ഡിമാൻഡിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ചായ നിർമ്മിക്കുന്നതെന്നാണ് മനോഹരി ടീ എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ പറയുന്നത്.

200 വർഷമായി തേയില കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് അസം. അസം തേയില ലോകത്ത് തന്നെ കീർത്തിയാർജ്ജിച്ച ഒന്നാണ്. റിപ്പോർട്ടുകൾ പ്രകാരം, 2016-17ൽ 17.41 കോടി കിലോ തേയില ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ വിറ്റു, 2017-18ൽ 18.44 കോടി കിലോ, 2018-19ൽ 18.29 കോടി, 2019ൽ 16.22 കോടി കിലോ എന്നിങ്ങനെയാണ് വിറ്റഴിഞ്ഞ കണക്കുകൾ. ഗുവാഹത്തി തേയില ലേല കേന്ദ്രത്തിന് കീഴിൽ ആകെ 1241 തേയിലത്തോട്ടങ്ങളും 244 ഉപഭോക്താക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അങ്ങനെ ഇന്ത്യയിൽ മാത്രമല്ല അസമിൽ നിന്നുളള തേയിലത്തോട്ടത്തിന്റെ കീർത്തി ലോകമാകെ പ്രചരിക്കുകയാണ്‌. ഏറ്റവും ഗുണനിലവാരമുള്ള തേയില നിർമ്മിക്കുന്നതിൽ മുൻനിരയിലാണ് അസമിലെ തേയില തോട്ടങ്ങളെന്ന കാര്യത്തിലും തർക്കമില്ല.

ShareTweetSendShare

More News from this section

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies