സെലക്ടീവ് അമ്‌നേഷ്യ ഇവിടെ വേവില്ല; രാഹുലിനെ സിഖ് വിരുദ്ധ കലാപം ഓർമിപ്പിച്ച് ബിജെപിയുടെ മറുപടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെലക്ടീവ് അമ്‌നേഷ്യ ഇവിടെ വേവില്ല; രാഹുലിനെ സിഖ് വിരുദ്ധ കലാപം ഓർമിപ്പിച്ച് ബിജെപിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 08:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ള ബിജെപി നേതാക്കൾ രംഗത്ത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിക്ക് ബിജെപി മറുപടി നൽകുന്നത്.

തിരഞ്ഞെടുത്ത ചില സംഭവ വികാസങ്ങൾ മാത്രം ഓർമിക്കുകയും മറ്റുചിലത് മറക്കുകയും ചെയ്യുന്ന സെലക്ടീവ് അമ്‌നേഷ്യ ഇവിടെ നടപ്പാകില്ലെന്നും എല്ലാ ആൾക്കൂട്ട കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതാണെന്നും രാഹുൽ ഗാന്ധിയോട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. 1984ൽ രണ്ടായിരത്തിലധികം സിഖുകാരാണ് കൊല്ലപ്പെട്ടത്. അക്കാര്യത്തെ ന്യായീകരിച്ചാണ് കോൺഗ്രസ് അന്നെത്തിയതെന്നും ജാവേദ്ക്കർ കൂട്ടിച്ചേർത്തു.

2014ന് മുമ്പ് ആൾക്കൂട്ട കൊലപാതകമെന്ന വാക്ക് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല, മോദിജിക്ക് നന്ദി എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

രാഹുലിന്റെ അച്ഛൻ രാജീവ് ഗാന്ധിയാണ് ആൾക്കൂട്ട കൊലപാതകങ്ങളുടെ പിതാവെന്ന് ബിജെപി ഐടി സെൽ വിഭാഗം മേധാവി അമിത് മാളവ്യയും വിശേഷിപ്പിച്ചു. സ്ത്രീകൾ പീഡിപ്പിക്കപ്പെടും, കത്തുന്ന ടയറുകൾ സിഖുകാരുടെ കഴുത്തിൽ കിടക്കും, അഴുക്കുചാലിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ അരികിൽ നായകൾ വന്നിരിക്കും’ ഇതായിരുന്നു സിഖ് വിരുദ്ധ കലാപത്തിനിടെ കോൺഗ്രസുകാരുടെ പ്രതിഷേധ മുദ്രാവാക്യമെന്നും അമിത് മാളവ്യ ഓർമിപ്പിച്ചു.

1984ൽ നൂറുക്കണക്കിന് സിഖുകാരാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ കത്തുന്ന ടയറിട്ട് കൊലപ്പെടുത്തുന്നത് ആൾക്കൂട്ട കൊലപാതകത്തിൽ ഉൾപ്പെടുകയില്ലേയെന്ന് കേന്ദ്രമന്ത്രി അശ്വിനി ഉപാദ്ധ്യായയും ചോദിച്ചു.

ആൾക്കൂട്ട കൊലപാതകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1984ൽ നടന്ന സിഖ് വിരുദ്ധ കലാപം. രാഹുലിന്റെ നിലവിലെ പരാമർശം അടിയന്തിരാവസ്ഥ കാലത്തെ മുഴുവനായുമാണ് ഓർമപ്പെടുത്തുന്നത്. നൂറുകണക്കിന് സിഖ് സഹോദരന്മാരും സഹോദരിമാരും കൊല്ലപ്പെട്ടു. ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത സംഭവമായിരുന്നുവതെന്നും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

Tags: mob lynching
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies