സുഹൃത്തിന്റെ വിവാഹത്തിന് മാസങ്ങൾക്ക് മുൻപേ തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും.എല്ലാം കൊണ്ടും സുഹൃത്തുക്കളുടെ വിവാഹം വലിയ ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കുക. എന്നാൽ സുന്ദരിയായതിന്റെ പേരിൽ വിവാഹത്തിൽ നിന്ന് സുഹൃത്ത് മാറ്റി നിർത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫാഷൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുമായ അലീന.
തന്റെ സുഹൃത്ത് അവളുടെ വിവാഹത്തിന് ക്ഷണിച്ചുവെന്നും വിവാഹത്തിന് അണിയാനുള്ള വസ്ത്രം വരെ വാങ്ങി നൽകിയെന്നും അലീന പറയുന്നു. വസ്ത്രം ധരിച്ച ചിത്രം സുഹൃത്തിന് അയച്ചതോടെയാണ് കഥമാറുന്നത്.
വിവാഹത്തിന് അണിയാനുള്ള വസ്ത്രത്തിൽ താൻ സുന്ദരിയായി കാണപ്പെട്ടെന്നും അത് കൊണ്ട് തന്നെ സുഹൃത്ത് വിവാഹത്തിന് കഷണിച്ച അതിഥികളുടെ പട്ടികയിൽ നിന്ന് അലീനയുടെ പേര് ഒഴിവാക്കി.സമൂഹമാദ്ധ്യമങ്ങളിൽ മോഡൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വെറലായ മാറിയിരിക്കുകയാണ്.
വീഡിയോയ്‌ക്കാെപ്പം സുഹൃത്ത് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് മോഡലിന് പിന്തുണയുമായി എത്തിയത്. അതിനോടൊപ്പം തന്നെ മോഡലിനെ ട്രോളുന്നവരുടെ എണ്ണവും കുറവല്ല.















