ഒരിക്കൽ വന്നാൽ വീണ്ടുമെത്താൻ കൊതിപ്പിക്കുന്ന മായാജാലം.. കൊല്ലൂരിൽ വാണരുളും ദേവീ മൂകാംബികയുടെ സന്നിധി; വീഡിയോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരിക്കൽ വന്നാൽ വീണ്ടുമെത്താൻ കൊതിപ്പിക്കുന്ന മായാജാലം.. കൊല്ലൂരിൽ വാണരുളും ദേവീ മൂകാംബികയുടെ സന്നിധി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 04:43 pm IST
FacebookTwitterWhatsAppTelegram

ഒരിക്കൽ വന്നാൽ വീണ്ടുമെത്താൻ കൊതിപ്പിക്കുന്ന മായാജാലം.. കുടജാദ്രി മലനിരകളിലേക്ക്.. സൗപർണിക നദിയുടെ തീരത്തേക്ക്.. വിദ്യാദേവതയുടെ അരികിലേക്ക്.. ദേവീ മൂകാംബികയുടെ സന്നിധിയിലെത്തുകയെന്നത് ഭക്തരുടെ ജന്മസൗഭാഗ്യം..

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. വിദ്യാരംഭത്തിനും അരങ്ങേറ്റത്തിനുമൊക്കെയായി വിദ്യാദേവതയായ സരസ്വതി ദേവി കുടിയിരിക്കുന്ന കൊല്ലൂരിലേക്ക് പ്രതിവർഷം ഭക്തജനങ്ങളുടെ പ്രവാഹമാണ്. കുടജാദ്രി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന സൗപർണിക നദിയുടെ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണിത്. ദേവിക്കരികിലെത്തുക എന്നത് ജന്മസൗഭാഗ്യമെന്നാണ് ഭക്തരുടെ വിശ്വാസം.

ഒരിക്കൽ വന്നുപോയാൽ വീണ്ടും വീണ്ടുമെത്താൻ കൊതിപ്പിക്കുന്ന ചൈതന്യമാണ് ഇവിടുത്തെ പ്രത്യേകത. ദേവിയുടെ ശക്തിയും കൊല്ലൂരിന്റെ പ്രകൃതിഭംഗിയുമെല്ലാം അതിന് കാരണമെന്നാണ് വിശ്വാസികൾ കരുതുന്നത്. സരസ്വതി ദേവിയുടെ ഭക്തർക്കും പ്രകൃതിയെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്. അതുകൊണ്ടുതന്നെ കുടജാദ്രിയിലെത്തുന്ന സഞ്ചാരികൾക്ക് എണ്ണി തിട്ടപ്പെടുത്താനാകില്ലെന്ന് പറയേണ്ടിവരും. ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് നടത്തിയതെന്ന കാര്യത്തിൽ അനേകം ഐതിഹ്യങ്ങളുണ്ട്.

പരശുരാമനാണ് ദേവിയെ പ്രതിഷ്ഠിച്ചതെന്നും അതല്ല, ആദിശങ്കരനാണ് പ്രതിഷ്ഠയുടെ പിന്നിലെന്നും വിശ്വസിക്കുന്നവരുണ്ട്. ഏറ്റവും കൂടുതൽ പ്രചാരം നേടിയിട്ടുള്ളത് ശങ്കരാചാര്യർ പ്രതിഷ്ഠിച്ചുവെന്ന ഐതിഹ്യമാണ്. കുടജാദ്രിയിൽ തപസുചെയ്ത ശങ്കരന് മുന്നിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്നോടൊപ്പം കേരളത്തിലേയ്‌ക്ക് വരാൻ ശങ്കരൻ ദേവിയെ ക്ഷണിച്ചു. പിന്തുടർന്ന് വരുന്ന ദേവിയെ തിരിഞ്ഞ് നോക്കരുതെന്നായിരുന്നു കൽപന. എന്നാൽ യാത്രാമദ്ധ്യേ ദേവി തന്നോടൊപ്പമില്ലേയെന്ന് സംശയം തോന്നിയ ശങ്കരാചാര്യർ തിരിഞ്ഞു നോക്കിയിടത്ത് ദേവി പ്രതിഷ്ഠയായി. നിബന്ധന ലംഘിച്ച അവിടമാണ് ഇന്ന് മൂകാംബികാ ദേവി കുടിയിരിക്കുന്നത്. മൂകാസുരനെ ദേവീ ഇവിടെ വെച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നും കഥകളുണ്ട്.

ക്ഷേത്രത്തിലെ ശ്രീകോവിലിൽ ജ്യോതിർലിംഗമാണ് പ്രതിഷ്ഠ. സ്വർണരേഖയെന്ന് പറയുന്ന സ്വർണ വർണത്തിലുള്ള ഒരു രേഖ ജ്യോതിർലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഇിതലൊന്ന് ത്രിമൂർത്തി ശക്തിയുള്ളതും മറ്റൊരു ഭാഗം സൃഷ്ടിയുടെ അടിസ്ഥാമായ സരസ്വതി, പാർവ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കൽപ്പങ്ങളുമാണ്. ഈ ജ്യോതിർലിംഗത്തിന് പിന്നിലായാണ് ദേവി മൂകാംബികയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്നാണിത്. 108ൽ വിശേഷസ്ഥാനമാണ് കൊല്ലൂർ മൂകാംബികയ്‌ക്ക് നൽകുന്നതും.

ഇവിടെ എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾ വിദ്യാഭ്യാസ രംഗത്ത് അത്യുന്നതങ്ങൾ കൈവരിക്കുമെന്നും അരങ്ങേറ്റം ഇവിടെ നടത്തുന്ന കലാകാരന്മാർ നൈപുണ്യം നേടുമെന്നുമെല്ലാം വിശ്വസമുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നു. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. അന്നേദിവസം ഇവിടെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. നവരാത്രി സമയത്തെ പൂജകളും ചടങ്ങുകളുമെല്ലാം അത്യധികം വിശേഷപ്പെട്ടതാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ചൈതന്യമുണ്ട് ഈ ക്ഷേത്ര നഗരത്തിന്. എപ്പോൾ നാം ഇവിടേയ്‌ക്ക് യാത്രയ്‌ക്കൊരുങ്ങിയാലും ദേവി തന്നെ വിചാരിച്ചാൽ മാത്രമേ മുടക്കം കൂടാതെ ആ സന്നിധിയിൽ എത്തുകയുള്ളുവെന്നാണ് വിശ്വാസം.

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies