ചീങ്കണ്ണിയെ കടിച്ചുകീറി ജഗ്വാർ; പോരാട്ടത്തിനൊടുവിൽ സംഭവിച്ചത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചീങ്കണ്ണിയെ കടിച്ചുകീറി ജഗ്വാർ; പോരാട്ടത്തിനൊടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 08:33 am IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നത് ചില്ലറ സംഭവമല്ലെന്ന് നമുക്കറിയാം. കാരണം അതിൽ ‘ റിസ്‌ക് എലമെന്റ്‌സ്’ കൂടുതലാണ്. അപാര ക്ഷമയും ധൈര്യവും സമർപ്പണബോധവും ആവശ്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. അത്തരത്തിൽ എല്ലാ ഗുണമേന്മകളുമുള്ള ഒരു മികച്ച ഫോട്ടോഗ്രാഫർക്ക് ഏതൊരാളെയും അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പകർത്താനാവുമെന്നത് തീർച്ച. അത്തരത്തിലൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഫോട്ടോയുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ചീങ്കണ്ണിയും ജഗ്വാറുമാണ് ചിത്രത്തിലെ താരങ്ങൾ. മനുഷ്യർക്ക് വലിയ പുതുമയുള്ള മൃഗങ്ങൾ അല്ലാതിരുന്നിട്ട് കൂടി ഈ ഫോട്ടോ വൈറലാകാൻ കാരണമുണ്ട്. ചീങ്കണ്ണിയെ വേട്ടയാടുന്ന ജഗ്വാറാണ് ചിത്രത്തിലുള്ളത്. ബ്രസീൽ സന്ദർശിക്കുന്നതിനിടയിൽ 33 കാരനായ ലെയ്റ്റൺ ലം പകർത്തിയ ചിത്രമാണിത്. നദിയിലൂടെ ഗൈഡിനൊപ്പം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു ലെയ്റ്റൺ. അപ്പോഴാണ് തടാക കരയിൽ കെയ്മൻ വിഭാഗത്തിൽപ്പെട്ട രണ്ട് ചീങ്കണ്ണികൾ വിശ്രമിക്കുന്നത് കണ്ടത്. പെട്ടെന്ന് ഒരു ജഗ്വാർ വന്ന് ചീങ്കണ്ണിയുടെ തലയിൽ കടിച്ചുവലിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ സംഭവം ലെയ്റ്റൺ ക്യാമറയിൽ പകർത്തി.

ചീങ്കണ്ണിയുടെ കഴുത്തിലാണ് ജഗ്വാർ പിടുത്തമിട്ടത്. അതുകൊണ്ട് തന്നെ ചീങ്കണ്ണിയുടെ പ്രതിരോധത്തിന് അവിടെ യാതൊരു പ്രസക്തിയുമില്ലായിരുന്നു. ഇതിന് പിന്നാലെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ചീങ്കണ്ണിയെ കടിച്ചുവിലിച്ച് ജഗ്വാർ പോയി. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ചീങ്കണ്ണിയുമായി തിരിച്ചുവന്നു. ദേ പോയി, ദാ വന്നു എന്ന സംഭവമുണ്ടായത് കുറ്റിക്കാട്ടിൽ തേനീച്ചക്കൂട്ടം ആക്രമിച്ചതിനാലായിരുന്നുവെന്ന് ലെയ്റ്റൺ പിന്നീട് മനസിലാക്കി. മണലിൽ ചീങ്കണ്ണിയുടെ ശരീരം കിടത്തിയ ജഗ്വാർ അൽപസമയത്തിന് ശേഷം പതിയെ തീറ്റയാരംഭിച്ചു. പിന്നീട് പതുക്കെ കാടിനുള്ളിലേക്ക് കടന്നു.

അപൂർവ ചിത്രങ്ങൾ പകർത്താൻ സാധിച്ചതിന്റെ അതിയായ സന്തോഷത്തിലാണ് ലെയ്റ്റൺ ലം അവിടെ നിന്നും മടങ്ങിയത്. ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ബ്രസീൽ സന്ദർശനം. കൊറോണ കാലമായതിനാൽ പൊതുവെ സന്ദർശകർ കുറവുള്ള സമയം. തിരക്ക് നന്നേ കുറവായിരുന്നു. അതുകൊണ്ട് മൃഗങ്ങൾക്ക് സ്വൈര വിഹാരം സാധ്യമായിരുന്നു. ഇതാണ് ഇത്തരമൊരു കാഴ്ച അനുഭവിക്കാനും അത് ക്യാമറയിൽ പകർത്താനും സഹായിച്ചതെന്ന് ലെയ്റ്റൺ പറയുന്നു.

 

ഇൻസ്റ്റഗ്രാം പോസ്റ്റ്

 

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies