ബഹിരാകാശ യാത്രികരെ പോലെ നമ്മളും ഒഴുകി നടക്കുന്ന അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പരസ്പരം കൂട്ടിയിടിക്കാനേ നമുക്ക് നേരം കാണൂ. ഈ കൂട്ടിയിടിയിൽ നിന്നും രക്ഷിച്ച് നമ്മെ നിലത്ത് ഉറപ്പിച്ചുനിർത്തുന്നത് ഭൂമിയുടെ ഗുരുത്വാഗർഷണം ആണ്. എന്നാൽ ഈ ഭൂമിയിൽ തന്നെ ഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലങ്ങളും ഉണ്ടെന്ന് പറഞ്ഞാൽ അതും അങ്ങിനെയൊരു സ്ഥലം നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ.?. ഗുരുത്വാഗർഷണം ഇല്ലാത്ത ലോകത്തിലെ അഞ്ച് പ്രധാനപ്പെട്ട സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
കാലിഫോർണിയയിലെ മിസ്റ്ററി സ്‌പോട്ട്

ലോകത്തെ ഗുരുത്വാഗർഷണം ഒട്ടും ഇല്ലാത്ത മേഖലയാണ് കാലിഫോർണിയിലെ സാന്റാ ക്രൂസിലുള്ള മിസ്റ്ററി സ്‌പോട്ട്. 1939 ലാണ് ഈ സ്ഥലം കണ്ടുപിടിച്ചത്. പിന്നീട് ഒരു വർഷങ്ങൾക്ക് ശേഷം 1940 ൽ ഇവിടം ഗവേഷകർക്കും, വിനോദ സഞ്ചാരികൾക്കുമായി തുറന്നു നൽകാൻ ആരംഭിച്ചു.
ഗുരുത്വാഗർഷണം ഇല്ലാത്തതുകൊണ്ടുതന്നെ ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവരുടെ കാലുകൾ മുഴുവനായും നിലത്തുറപ്പിക്കാൻ സാധിക്കുകയില്ല. ഇതിന്റെ ഫലമായി ചരിഞ്ഞായിരിക്കും നാം ഇവിടെ നടന്നു നീങ്ങുക. വായുവിൽ ഒഴുകി നടക്കുന്ന പ്രതീതിയാകും നടക്കുമ്പോൾ അനുഭവപ്പെടുക. സാധനങ്ങളും ആളുകളുമൊക്കെ ഉരുണ്ടു നീങ്ങുന്ന പോലെയും നമുക്ക് തോന്നും.ഇതെല്ലാം അനുഭവിച്ച് അറിയാൻ നിരവധി പേരാണ് ദിനം പ്രതി ഇവിടേക്ക് എത്തുക. ഓരോരുത്തർക്കും 45 മിനിറ്റ് നേരം ഇവിടെ ചിലവഴിക്കാം.
അമേരിക്കയിലെ ഹൂവർ ഡാം

വിനോദ സഞ്ചാരികൾക്ക് ഏറെ കൗതുകം പകരുന്ന ഓന്നാണ് നവേഡയിലെ ഹൂവർ ഡാം. ഡാമിലെ ജലത്തിന്റെ സഞ്ചാരമാണ് ഈ കൗതുകത്തിന് ആധാരം. സാധാരണയായി വെള്ളം മുകളിൽ നിന്നും താഴേയ്‌ക്കാണ് ഒഴുകാറ്. എന്നാൽ ഗുരുത്വാഗർഷണം ഇല്ലാത്തു കൊണ്ടുതന്നെ ഹൂവർ ഡാമിലെ വെള്ളത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാണ്. അതായത് താഴെ നിന്നും മുകളിലോട്ട്.
ഡാമിലൂടെ വീശിയടിക്കുന്ന കാറ്റാണ് വെള്ളത്തെ മുകളിലേക്ക് ഒഴുക്കുന്നത്. ഇത് കാണാൻ വേണ്ടി എല്ലാവർഷം ഏഴ് മില്യണിലധികം വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. 1935 ൽ ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് പ്രസിഡന്റായിരുന്ന കാലത്താണ് ഹൂവർ ഡാം നിർമ്മിച്ചത്. നിർമ്മാണവേളയിലുണ്ടായ നിരവധി അപകടങ്ങളിൽ നൂറ് കണക്കിന് തൊഴിലാളികൾ മരിച്ചെന്നാണ് പറയപ്പെടുന്നത്.
ജമ്മു കശ്മീരിലെ മാഗ്നറ്റിക് ഹിൽ

ലഡാക്കിലെ ലേ-കാർഗിൽ-ബാൽട്ടിക് ദേശീയ പാതയ്‌ക്ക് സമീപമായാണ് മാഗ്നറ്റിക് ഹിൽ സ്ഥിതിചെയ്യുന്നത്. ഗരുത്വാഗർഷണം തീരെയില്ലെന്നാണ് ഈ പ്രദേശത്തിന്റെ പ്രത്യേക. ഇതുവഴി പറക്കുമ്പോൾ വിമാനങ്ങൾക്ക് ഉയരം വർദ്ധിക്കുകയും, വാഹനങ്ങൾ താനെ സഞ്ചരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളുടേത് പോലെ തന്നെ ഗവേഷകരുടെയും, ശാസ്ത്രജ്ഞരുടെയുമൊക്കെ തന്നെ ഇഷ്ട കേന്ദ്രമാണ് ഇവിടം.
മാഗ്നറ്റിക് ഹില്ലിൽ ഗുരുത്വാകർഷണം ഇല്ലാത്തതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിൽ പ്രചാരത്തിലുളള കഥ രസകരമാണ്. മാഗ്നറ്റിക് ഹിൽ സ്വർഗത്തിലേക്കുള്ള നേരായ വഴിയാണെന്നാണ് ഇവർക്കിടയിലെ വിശ്വാസം. എന്തിരുന്നാലും മാഗ്നറ്റിക് ഹില്ലിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.
മ്യാൻമറിലെ ഗോൾഡൻ ബൗൾഡെർ
വിനോദസഞ്ചാരികളെ ഏറെ അമ്പരിപ്പിക്കുന്ന ഒന്നാണ് മ്യാൻമറിലെ പ്രധാന തീർത്ഥാടക കേന്ദ്രമായ കായിക്റ്റിയോ പഗോഡയിലെ ഗോൾഡൻ ബൗൾഡെർ അഥവാ സ്വർണപ്പാറ. പാറയുടെ ഉപരിതലം സ്വർണം പൂശിയതുകൊണ്ടാണ് ഇതിന് ഗോൾഡൻ ബൗൾഡെർ അഥവാ സ്വർണപ്പാറ എന്ന് പേര് വന്നത്. ഒരു കുന്നിന്റെ അറ്റത്തായാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഗുരുത്വാഗർഷണം ഇല്ലാത്തതു കൊണ്ടുതന്നെ പാറയിൽ നിന്നും അൽപ്പം ഉയർന്ന് വായുവിലാണ് പാറ നിലകൊള്ളുന്നത്. കാണുമ്പോൾ ഇപ്പോൾ ദേഹത്തേക്ക് മറിഞ്ഞു വീഴുമെന്ന് തോന്നുമെങ്കിലും പതിറ്റാണ്ടുകളായി സ്വർണപാറ ഇതേ സ്ഥാനത്താണ് ഇരിക്കുന്നത്.
ബുദ്ധ ഭഗവാന്റെ തലമുടിയിലെ കുടുമയാണെന്ന് വിശ്വസിക്കുന്ന ഗോൾഡൻ ബൗൾഡെറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഐതിഹ്യം ഏറെ രസകരമാണ്. ഒരു സ്ത്രീയ്‌ക്ക് മാത്രമേ ഈ പാറ നിലത്ത് ഉറപ്പിക്കാൻ സാധിക്കുള്ളൂവെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. കാരണം ഈ തീർത്ഥാടന കേന്ദ്രത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല.
ഫറോ ഐലന്റിലെ റിവേഴ്‌സ് വാട്ടർഫാൾ
സാധാരണയായി വലിയ ഉയരത്തിൽ നിന്നും തഴേയ്‌ക്കാണ് വെള്ളച്ചാട്ടങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ ഫറോ ഐലന്റിലെ റിവേഴ്‌സ് വെള്ളച്ചാട്ടത്തിന്റെ അവസ്ഥ ഇതല്ല. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റിവേഴ് ആയി അഥവാ താഴെ നിന്നും മുകളിലേക്ക് ആണ് വെള്ളം സഞ്ചരിക്കുന്നത്. ഗുരുത്വാകർഷണം ഇല്ലാത്തതാണ് ഇതിന് കാരണം.
ഹൂവർ ഡാമിന്റേതിന് സമാനമായ രീതിയിൽ കാറ്റാണ് ഇവിടുത്തെ വെള്ളത്തിന്റെ സഞ്ചാര ഗതി നിർണയിക്കുന്നത്. താഴെ നിന്നും മുകളിലേക്ക് സഞ്ചരിക്കുന്ന വായുവിനൊപ്പം വെള്ളവും സഞ്ചരിക്കുന്നു. വെള്ളത്തിന്റെ ഈ തലകീഴായ സഞ്ചാരം കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേയ്‌ക്ക് എത്താറുള്ളത്.














