ഇസ്ലാമാബാദ് : ക്രിസ്മസ് കേക്കിൽ ആശംസ വാക്കുകൾ എഴുതാൻ വിസമ്മതിച്ച ബേക്കറിക്കെതിരെ പരാതി .പാകിസ്താനിലെ കറാച്ചി ഡെലിസിയ ബേക്കറിക്കെതിരെയാണ് ആരോപണം . സെലസ്റ്റിയ നസീം ഖാൻ എന്ന യുവതിയാണ് താൻ വാങ്ങിയ ക്രിസ്മസ് കേക്കിൽ മെറി ക്രിസ്മസ് എന്നെഴുതാൻ എത്ര നിർബന്ധിച്ച് പറഞ്ഞിട്ടും ജീവനക്കാരൻ തയ്യാറായില്ലെന്ന് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.
ബേക്കറിയ്‌ക്ക് അകത്തുള്ളവർ തന്നെ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ അനുവദിച്ചില്ലെന്ന് ജീവനക്കാരൻ തന്നോട് പറഞ്ഞതായും സെലസ്റ്റിയ പറയുന്നു . ബേക്കറി ന്യൂനപക്ഷങ്ങൾക്കും അവരുടെ മതത്തിനും എതിരായതിനാലാണ് ഇത്തരം സമീപനം. അത്തരം അവസരങ്ങളിൽ അവ പണം സമ്പാദിക്കുന്നത് പോലും വിഷയമല്ല അവരുടെ അധാർമികവും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റം ഏറെ നിരാശപ്പെടുത്തി – സെലസ്റ്റിയ പറയുന്നു
എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്നാണ് ഡെലിസിയ ബേക്കറി അധികൃതർ പറയുന്നത് . ഇപ്പോൾ തങ്ങൾ ജീവനക്കാരന് എതിരെ നടപടിയെടുക്കുകയാണ്. ക്രിസ്മസ് ആശംസ എഴുതാതിരുന്നത് ബേക്കറിയുടെ തീരുമാനമല്ല വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം കാരണം ജീവനക്കാർ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ വിസമ്മതിച്ചിരിക്കാമെന്നും ബേക്കറി ഉടമ പറഞ്ഞു. ആർക്കെങ്കിലും ‘മെറി ക്രിസ്മസ്’ ആശംസിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഡെലിസിയയിലെ മുതിർന്ന മാനേജ്‌മെന്റ് പറഞ്ഞു. അതേസമയം, ഡെലിസിയ ബേക്കറി മുൻപും ക്രിസ്മസ് ആശംസകൾ കേക്കിൽ എഴുതാൻ വിസമ്മതിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്















