'എല്ലാവരോടും സ്‌നേഹത്തോടെ നന്ദി, ദൈവം രക്ഷിക്കട്ടെ': അസുഖ വിവരം തിരക്കിയവർക്ക് ജനംടിവി ഫേസ്ബുക്ക് പേജിലൂടെ മറുപടി നൽകി മേജർ രവി
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

‘എല്ലാവരോടും സ്‌നേഹത്തോടെ നന്ദി, ദൈവം രക്ഷിക്കട്ടെ’: അസുഖ വിവരം തിരക്കിയവർക്ക് ജനംടിവി ഫേസ്ബുക്ക് പേജിലൂടെ മറുപടി നൽകി മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 10:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആരാധകരുടെ പ്രാർത്ഥനകൾക്കും അസുഖത്തെക്കുറിച്ചുളള അന്വേഷണങ്ങൾക്കും നന്ദി അറിയിച്ച് സംവിധായകനും നടനുമായ മേജർ രവി. വൃക്കമാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിശ്രമത്തിലാണ് അദ്ദേഹം. രാവിലെ ജനംടിവി ഡോട്ട് കോം മേജർ രവിയുടെ ശസ്ത്രക്രിയ സംബന്ധിച്ച വാർത്ത നൽകിയിരുന്നു. ഇതിന്റെ കമന്റ് ബോക്‌സിലാണ് അദ്ദേഹം ആരാധകർക്ക് നന്ദി അറിയിച്ചത്.

‘എല്ലാവരോടും സ്‌നേഹത്തോടെ നന്ദി, ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ… സ്‌നേഹത്തോടെ മേജർ രവി’ എന്നാണ് അദ്ദേഹം കമന്റ് ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സിനിമയ്‌ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് എത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും ഐസിയുവിൽ നിന്ന് മാറ്റിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ജനം ടിവി ഡോട്ട് കോം നൽകിയ വാർത്തയിൽ മേജർ രവിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി കമന്റുകൾ ഫേസ്ബുക്കിൽ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗഖ്യത്തിനായും ആരോഗ്യസ്ഥിതി മെച്ചപ്പെടാനുമുളള പ്രാർത്ഥനകളും ആശംസകളും കമന്റുകളിൽ നിറഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രണ്ട് ദശാബ്ദത്തോളം സൈനികനായി സേവനം അനുഷ്ഠിച്ച മേജർ രവി നടനായാണ് സിനിമയിലെത്തുന്നത്. മേഘം, ശ്രദ്ധ, ഒന്നാമൻ തുടങ്ങിയ ഇരുപതിൽ അധികം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം പുനർജനി എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംവിധാന രംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ കീർത്തിചക്ര വൻ വിജയമായിരുന്നു.

Tags: MAJOR RAVI
Share
Tweet
SendShare

More News from this section

പിണറായി വിജയനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയോ? സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് അബ്ദുള്ള

കേരളത്തില്‍ അഞ്ച് ദിവസം മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത

കോട്ടയത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, നാല് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം

എഫ്‌ഐആർ റദ്ദാക്കിയില്ല; അന്വേഷണം മാത്രം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു; അതിൽ ആഘോഷിക്കാൻ സി. പി. എമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയുമില്ല: കെ. സുരേന്ദ്രൻ

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

Latest News

പ്രതിരോധ മേഖലയില്‍ നിര്‍ണായക നീക്കം; പ്രചണ്ഡിനും രുദ്രയ്‌ക്കും തദ്ദേശീയ 20 എംഎം പീരങ്കി നിര്‍മ്മിക്കാന്‍ ഇന്ത്യ

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം ഒന്നും ഒത്തില്ല! ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും

ഡയാലിസിസിന് പോയ രോഗിയുടെ വീട്ടിൽ മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies