ഒമാനിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ നക്ഷത്രങ്ങൾ മിഴിതുറന്നു. നഗരത്തിലെ പ്രമുഖ വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ക്രിസ്മസ് ട്രീകളും ഒരുക്കിയിട്ടുണ്ട്. അതേസമയം കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ആഘോഷപരിപാടികൾ ഒന്നും തന്നെയില്ല. പള്ളികളിൽ ക്രിസ്മസ് തലേന്നും ക്രിസ്മസിനും പ്രാർത്ഥനകളുണ്ടായിരിക്കും.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. കൊറോണ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച 120 പേർക്കു മാത്രമായിരിക്കും പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുമതി നൽകുക. പള്ളിയിൽ ക്രിസ്മസിനോട് അനുബന്ധിച്ചു നടക്കുന്ന കരോൾ സംഘങ്ങളുടെ പരിപാടി കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ നടന്നിരുന്നു.
Comments