ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ ശനിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കശ്മീരിലെ അനന്തനാഗ് ജില്ലയിലും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.
അർവാനി ഏരിയയിലെ മുമൻലാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെടുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും ഒരു എ-കെ 47 റൈഫിളും പിടിച്ചെടുത്തിരുന്നു.
Comments