മ്യാന്മാറിൽ സൈന്യം 30 ഓളം പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി റിപ്പോർട്ട് . മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്ത് നിന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30-ലധികം പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തത് .
ഇവരെ സൈന്യം കൊല്ലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തതാണെന്ന് പ്രാദേശിക മനുഷ്യാവകാശ ഗ്രൂപ്പും മാദ്ധ്യമ റിപ്പോർട്ടുകളും പറയുന്നു .
ശനിയാഴ്ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിന് സമീപത്ത് നിന്ന് പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ കണ്ടെത്തിയതായി കരെന്നി ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് പറഞ്ഞു. “ആയുധങ്ങളുമായി” എത്തി അജ്ഞാതരായ നിരവധി പേരെ വെടിവച്ചു കൊന്നതായി മ്യാൻമർ സൈന്യം പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവർ രാജ്യദ്രോഹികളാണെന്നാണ് സൈനികരുടെ വാദം
ഏഴ് വാഹനങ്ങളിലാണ് ആളുകൾ ഉണ്ടായിരുന്നതെന്നും സൈന്യത്തിന് തടയാൻ ശ്രമിച്ചിട്ട് നിർത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തുടനീളം നിരവധി പ്രാദേശിക പ്രതിരോധ ശക്തികൾ ഉയർന്നുവന്നിട്ടുണ്ട്.
Comments