മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി പ്രേക്ഷക പ്രീതി നേടി കുതിക്കുന്നു. ആസ്വദകർക്കിടയിൽ ഇപ്പോൾ മിന്നൽ തരംഗമാണെന്നതിന്റെ തെളിവാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.പലയിടങ്ങളിലും ‘മിന്നൽ മുരളി ഒറിജിനൽ’ എഴുത്തുകൾ പ്രത്യക്ഷപ്പെടുകയും ആളുകൾ സിനിമയെക്കുറിച്ച് വാ തോരാതെ ചർച്ച ചെയ്യുകയും ചെയ്യുന്നു.ഏറ്റവും ഒടുവിൽ മിന്നൽ മുരളി ചിത്രത്തിന്റെ തീമിൽ പുറത്തിറങ്ങിയ ഒരു സേവ് ദി ഡേറ്റും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
ജനുവരി 23 ന് വിവാഹിതരാകാൻ പോകുന്ന അമൽ-അഞ്ജു ജോഡികളുടേതാണ് മിന്നൽ സേവ് ദി ഡേറ്റ്. മിന്നൽ മുരളിയുടെ കോസ്റ്റിയൂമിലാണ് പ്രതിശ്രുത വരൻ എത്തുന്നത്. ‘ഒരു മിന്നൽ സേവ് ദി ഡേറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആത്രെയ വെഡ്ഡിങ് ടീമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് അഭിപ്രായങ്ങളുമായി എത്തിയത്.
https://www.instagram.com/reel/CXzy-bgATrK/
വെള്ളിയാഴ്ചയാണ് ടൊവിനോ-ബേസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി നെറ്റ്ഫ്ളിക്സിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Comments