കിഴക്കമ്പലത്തെ അക്രമത്തിന്റെ മറവിൽ കിറ്റെക്‌സിനെ തകർക്കാൻ ശ്രമം, പോലീസ് പിടികൂടിയവർ എല്ലാം പ്രതികളല്ല; തന്നോടുള്ള വിദ്വേഷം കൊണ്ട് 151 നിരപരാധികളെ പോലീസും സർക്കാരും ചേർന്ന് ശിക്ഷിക്കുന്നുവെന്നും സാബു ജേക്കബ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിഴക്കമ്പലത്തെ അക്രമത്തിന്റെ മറവിൽ കിറ്റെക്‌സിനെ തകർക്കാൻ ശ്രമം, പോലീസ് പിടികൂടിയവർ എല്ലാം പ്രതികളല്ല; തന്നോടുള്ള വിദ്വേഷം കൊണ്ട് 151 നിരപരാധികളെ പോലീസും സർക്കാരും ചേർന്ന് ശിക്ഷിക്കുന്നുവെന്നും സാബു ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 05:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എറണാകുളം കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. സംഭവവുമായി ബന്ധപ്പെട്ട് 164 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും പ്രതികളാണെന്നും പോലീസ് പറയുന്നു. എന്നാൽ ഇതിൽ 152 പേർ മാത്രമാണ് ക്യാമ്പിൽ താമസിക്കുന്നത് എന്ന് സാബു ജേക്കബ് പറഞ്ഞു. മറ്റ് പന്ത്രണ്ട് പേരെ പോലീസ് എവിടെനിന്നാണ് കണ്ടെത്തിയത് എന്ന് അറിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

12 ക്വാട്ടേഴ്‌സുകളിലായി 984 പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളാണ്. 485 ആളുകൾ വിവിധ ഭാഷാ തൊഴിലാളികളാണ്. മലയാളി തൊഴിലാളികളെ മാറ്റി നിർത്തിക്കൊണ്ട് മൂന്ന് ക്വാട്ടേഴ്‌സുകളിൽ നിന്നായിട്ടാണ് അർദ്ധരാത്രി പോലീസ് പ്രതികളെ പിടികൂടിയത്. രണ്ട് മണിക്ക് നടന്ന സംഭവത്തിലെ പ്രതികളെ അഞ്ചര മണിയോടെ പിടികൂടി എന്നാണ് പോലീസ് അവകാശപ്പെടുന്നത്. 10,11,12 ക്വാട്ടേഴ്‌സുകളിലുള്ള ഹിന്ദിക്കാരെയാണ് പോലീസ് പുലർച്ചെയോടെ അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാൽ ഈ മൂന്ന് ക്വാട്ടേഴ്‌സുകളിലാണ് പ്രതികൾ താമസിക്കുന്നത് എന്ന് പോലീസിന് എങ്ങനെ മനസിലായെന്നും സാബു ജേക്കബ് ചോദിച്ചു.

ദൃക്‌സാക്ഷികളോ ക്യാമറയോ ഇല്ലാതെ പോലീസിന് എങ്ങനെയാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് മുതൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികളാണ് കിറ്റക്‌സിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിസിടിവി ക്യാമറകളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിൽ 2 പ്രതികളെ കണ്ടെത്തി പോലീസിന് ഇന്നലെ കൈമാറിയിരുന്നു. പോലീസ് പിടികൂടി 164 പേരിൽ 13 പേർ മാത്രമാണ് പ്രതികളെന്നും ബാക്കി എല്ലാവരും നിരപരാധികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇവർ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത് എന്നും എന്ത് അടിസ്ഥാനത്തിലാണ് പോലീസ് നിരപരാധികളെ പിടികൂടിയത് എന്നും സാബു ജേക്കബ് ചോദിച്ചു. പ്രതികളായ 12 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പോലീസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെത്തി പോലീസിനെ ആക്രമിച്ച കുറ്റവാളികൾ ആരും തന്നെ രക്ഷപ്പെടാൻ പാടില്ല. അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണം. എന്നാൽ തന്നോടുള്ള വിദ്വേഷം കൊണ്ട് 151 നിരപരാധികളെ പോലീസും സർക്കാരും ചേർന്ന് ശിക്ഷിക്കുന്നത് ശരിയല്ലെന്നും കിറ്റെക്‌സ് എംഡി ആരോപിച്ചു. കിറ്റെക്‌സ് സ്ഥാപനത്തേയും ട്വിന്റി ട്വിന്റിയെയും ഇല്ലാതാക്കാനുള്ള സർക്കാർ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികൾക്ക് നിയമ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Sabu Jacob
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies