കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 08:27 pm IST
FacebookTwitterWhatsAppTelegram

ആലുവ:കേരളത്തില്‍ തീവ്രവാദവും തീവ്രവാദികള്‍ നടത്തുന്ന കൊലപാതകവും വ്യാപകമാകുമ്പോള്‍ പ്രതികളെ പിടിക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി


എസ്ഡിപിഐക്കാര്‍ക്ക് ആര്‍എസ്എസിനെ മനസ്സിലായിട്ടില്ല. നാഗ്പൂരില്‍ നിന്ന് ഒരുവിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈപ്രസ്ഥാനം ജനമനസ്സുകളില്‍ ശക്തമായി വേരോടിയതായി കാണാം.ആ പ്രസ്ഥാനത്തിന്റെ മൗനം,ക്ഷമ എന്നിവ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക തീവ്രവാദം തടയാന്‍ ഹിന്ദുക്കള്‍ മാത്രമല്ല, ക്രൈസ്തവരും ജൈനരും ബുദ്ധരും ഇസ്ലാമിലെ ഉല്‍പതിഷ്ണുക്കളും രംഗത്ത് എത്തിയില്ലെങ്കില്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമല്ല. എസ്ഡിപിഐ നേതാവിന്റെ അന്ത്യയാത്രയില്‍ ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയാവാന്‍ ആഹ്വാനം ചെയ്തതും സ്വര്‍ഗത്തിലേക്കുളള യാത്രയാണ് അതെന്ന് കേരളത്തോട് സംസാരിക്കുന്ന ഒരു പുതിയ ശക്തി ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിന് ഒരുമിച്ച് നിന്ന് തഞ്ഞില്ലെങ്കില്‍ മുസ്ലീങ്ങളുടെ ഭാവിപോലും അവതാളത്തിലാണ്. അതിനാല്‍ തീവ്രവാദ ശക്തികള്‍ക്കെതിരെ ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണം. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കിഴക്കമ്പലത്ത് സംഭവിച്ചത് കേവലം സൂചനയാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ഒരുഅഗ്നിപര്‍വ്വത്തിനു മുകളിലാണ് കേരളം നില്‍ക്കുന്നത്. ഇതിനെ ശരിയായി പ്രതിരോധിക്കുന്നത് ഭാരതത്തെ അമ്മയായി കാണുന്ന ഒരു പൈതൃകത്തിന്റെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരിച്ചപ്പോഴൊന്നും ഈ തീവ്രവാദശക്തികളുടെ പിന്തുണലഭിച്ചിട്ടില്ലെന്നും തീവ്രവാദികളുടെ മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീംലീഗിന്റെ കോഴിക്കോട്ടെ സമ്മേളനം ഒരു ചൂണ്ടുപലകയാണ്. കെഎം ഷാജിയും ഇ.ടി മുഹമ്മദ് ബഷീറും ഉള്‍പ്പെടെ മതത്തെപ്പറ്റി സംസാരിക്കുമ്പോള്‍ അവര്‍ പോപ്പുലര്‍ ഫ്രണ്ടിന് പഠിക്കുകയാണോ എന്ന് തോന്നും. രാജ്യത്തെ നിയമങ്ങളെ പേടിയില്ല, പടച്ചോനെ മാത്രമാണ് പേടി എന്നുപറയുന്ന ഇ.ടി, മുസ്ലീംചെറുപ്പക്കാരെ വഴി തെറ്റിക്കുകയാണ്.

ഇസ്ലാം ഇവിടെ അപകടത്തിലാണെന്ന് പറയുന്ന എസ്ഡിപിഐ പൊതുനിരത്തില്‍ നിസ്‌കരിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ പോലെ മതസ്വാതന്ത്ര്യം മറ്റൊരിടത്തുമില്ല. ആയിരക്കണക്കിനു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഒരു സംസ്‌കാരത്തിന്റെ ഭാഗമായതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മാതൃകയായ സംസ്‌കാരത്തെ മുറുകെ പിടിച്ച് രാജ്യം മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാസമിതി ആലുവയില്‍ സംഘടിപ്പിച്ച, ‘കേരളം ഭീകരതയ്‌ക്ക് കീഴടങ്ങില്ല, ഭീകരവിരുദ്ധപാക്ഷികം’പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Tags: a p abdulla kutty
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies