ഇന്ത്യയുടെ 150 ബില്യൺ ഡോളറിന്റെ സാങ്കേതിക കയറ്റുമതി കുതിച്ചുചാട്ടത്തെ പ്രശംസിച്ചു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ 150 ബില്യൺ ഡോളറിന്റെ സാങ്കേതിക കയറ്റുമതി കുതിച്ചുചാട്ടത്തെ പ്രശംസിച്ചു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 11:49 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: സാങ്കേതിക കയറ്റുമതിയിൽ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെ അഭിനന്ദിച്ചു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ രാജ്യം വളരെ പിന്നിലാണെന്ന് പാക് പ്രധാനമന്ത്രി സമ്മതിച്ചു. ഡിസംബർ 23ന് ലാഹോർ ടെക്നോപോളിസിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്താണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. 15-20 വർഷത്തിനുള്ളിൽ ഇന്ത്യൻ സാങ്കേതിക കയറ്റുമതിയിൽ 150 ബില്യൺ ഡോളറായി കുതിച്ചുയർന്നു. എന്നാൽ പാകിസ്ഥാൻ വളരെ പിന്നിലാണെന്നും 2 ബില്യൺ ഡോളറിലെത്താൻ മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

നിർഭാഗ്യവശാൽ യുവജനങ്ങളുടെ ഒരു വലിയ ജനസംഖ്യ ഉൾപ്പെടെ അനുയോജ്യമായ സാഹചര്യങ്ങളുണ്ടായിട്ടും പാകിസ്താൻ ഈ മേഖലയിൽ പിന്നിലായി. 15 മുതൽ 20 വർഷത്തിനുള്ളിൽ ഇന്ത്യൻ ടെക് കയറ്റുമതി 150 ബില്യൺ ഡോളറായി കുതിച്ചുയർന്നു. എന്നാൽ പാകിസ്താന്റേത് 2 ബില്യൺ ഡോളറിൽ ഒതുങ്ങുന്നു.

വലിയൊരു യുവജനസംഖ്യയുൾപ്പെടെ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും സാങ്കേതിക മേഖലയിൽ പാകിസ്താൻ മുന്നേറാൻ എങ്ങനെ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കാൻ തുടങ്ങിയപ്പോൾ യന്ത്രസാമഗ്രികളുടെ ഇറക്കുമതി മൂലം കറന്റ് അക്കൗണ്ട് തകരാറിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ആത്യന്തികമായി പ്രാദേശിക കറൻസിയുടെ മൂല്യം കുറയ്‌ക്കുകയും വായ്പകൾക്കായി ഐഎംഎഫിനെ സമീപിക്കാൻ സർക്കാരിനെ നിർബന്ധിക്കുകയും ചെയ്തു. കയറ്റുമതി വർധിപ്പിച്ച് സമ്പത്ത് സൃഷ്ടിക്കാൻ അനുവദിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയൂവെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

പാകിസ്ഥാൻ കട പ്രതിസന്ധി
അന്താരാഷ്‌ട്ര സംഘടനകളിൽ നിന്നും സൗഹൃദ രാഷ്‌ട്രങ്ങളിൽ നിന്നുമുള്ള കടങ്ങളും വായ്പകളും കാരണം പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ തകർന്നിരിക്കുന്ന സമയത്താണ് ഇമ്രാൻ ഖാന്റെ പ്രസ്താവന. പാകിസ്ഥാൻ സ്ഥിരമായി കടം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ 4.2 ബില്യൺ ഡോളർ വായ്പാ പാക്കേജിന് പകരമായി കഴിഞ്ഞ മാസം കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തി.

മൂന്ന് ദിവസത്തെ നോട്ടീസിൽ എപ്പോൾ വേണമെങ്കിലും കടം തിരികെ നൽകാൻ രാജ്യം ബാധ്യസ്ഥരായിരിക്കുമെന്ന മുന്നറിയിപ്പോടെ ഒരു വർഷത്തേക്ക് 3 ബില്യൺ ഡോളർ നൽകാൻ സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ടെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി പറയുന്നു.

കഴിഞ്ഞ തവണ അറബ് രാഷ്‌ട്രത്തിൽ നിന്ന് കടമെടുത്തപ്പോൾ ചൈനയിൽ നിന്ന് അത്രയും തുക വായ്പ തിരിച്ചടയ്‌ക്കാൻ നിർബന്ധിതരായി. 2020-21 സാമ്പത്തിക വർഷത്തിൽ കാലാവധി പൂർത്തിയാകുന്ന കടം തിരിച്ചടയ്‌ക്കാൻ ചൈനയ്‌ക്ക് 26 ബില്യൺ രൂപ പലിശയിനത്തിൽ പാക്കിസ്താന് നൽകേണ്ടി വന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതി കാരണം പണമില്ലാത്ത രാജ്യം മൊത്തം 385 ബില്യൺ ഡോളറിന്റെ ‘മറഞ്ഞിരിക്കുന്ന കടങ്ങൾ’ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 

Tags: Saudi ArabiaChina debt
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies