സിൽവർലൈനിൽ എതിർപ്പ് ശക്തമായപ്പോൾ 'ക്യാപ്‌സ്യൂളു'മായി മുഖ്യമന്ത്രി രംഗത്ത്; അടുത്ത 50 വർഷത്തെ ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമെന്ന് പിണറായിയുടെ വാഗ്ദാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർലൈനിൽ എതിർപ്പ് ശക്തമായപ്പോൾ ‘ക്യാപ്‌സ്യൂളു’മായി മുഖ്യമന്ത്രി രംഗത്ത്; അടുത്ത 50 വർഷത്തെ ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമെന്ന് പിണറായിയുടെ വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 06:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് എതിരെ ജനങ്ങളുടെ എതിർപ്പ് നാൾക്കുനാൾ വർധിക്കുന്നതിനിടെ പ്രതിരോധത്തിലായ പിണറായി സർക്കാർ ജനരോഷം മറികടക്കാൻ പുതുവഴികൾ തേടുന്നു. അതിനിടെ പദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പിണറായി ന്യായീകരണവുമായി രംഗത്തെത്തിയത്.

കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് പിണറായി വ്യക്തമാക്കുന്നു. കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം.

നാടിന്റെ പുരോഗതിയ്‌ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്‌ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പിആർഡി തയ്യാറാക്കിയ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വാഹനപ്പെരുപ്പവും ഗതാഗതകുരുക്കും കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിന് ആശ്വാസമേകുന്ന പദ്ധതിയാണെന്ന് വീഡിയോ വിവരിക്കുന്നു. അടുത്ത 50 വർഷത്തേക്കുളള ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമാണ് പദ്ധതി. ഒരു സമയം 675 പേർക്ക് സഞ്ചരിക്കാം. ആകെ ചെലവ് 63,941 കോടി രൂപ. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേർ സിൽവർലൈനിലേക്ക് മാറും. 12872 വാഹനങ്ങൾ ാദ്യവർഷം റോഡിൽ നിന്ന് വിമുക്തമാകും.

530 കോടിയുടെ പെട്രോളും ഡീസലും പ്രതിവർഷം ലാഭിക്കാം. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപ്പാത നിർമ്മിക്കും. നാലുവരി ദേശീയപാതയേക്കാൾ കുറഞ്ഞ ഭൂമിയും നിർമ്മാണസാമഗ്രികളും മതി. കേരളത്തിന്റെ ജൈവവൈവിധ്യം കണക്കിലെടുത്ത് സമ്പൂർണ്ണ ഹരിത പദ്ധതിയാണ് കെ റെയിൽ വിഭാവനം ചെയ്യുന്നത്. വാഹനാപകടങ്ങളും കാർബൺ ബഹിർഗമനവും കുറയും. 2025ൽ പദ്ധതി നാടിന് സമർപ്പിക്കും. 50,000 തൊഴിൽ അവസരങ്ങളും പദ്ധതി സൃഷ്ടിക്കമെന്നും വീഡിയോവിൽ വ്യക്തമാക്കുന്നു.

സിപിഎം ജില്ലാസമ്മേളനങ്ങളിൽ പദ്ധതിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷികളും ഇതിനെതിരെ രംഗത്ത് വന്നത് പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി തന്നെ ന്യായീകരണവുമായി വന്നിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി നടന്ന സ്ഥലമെടുപ്പ് പല സ്ഥലങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. വീട് ചവിട്ടിതുറന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

കെ റെയിൽ പദ്ധതി മറ്റൊരു നന്ദിഗ്രാമും സിംഗൂരും ആകുമെന്ന മുന്നറിയിപ്പ് പാർട്ടി അംഗങ്ങൾ തന്നെ നൽകിയിരുന്നു. എതിർപ്പ് മറികടക്കാൻ സിപിഎം പ്രവർത്തകർ തന്നെ ബുക്ക്‌ലെറ്റുകളും നോട്ടീസുകളുമായി വീടുകളിലെത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി വിവിധ ജില്ലകളിൽ എത്തി പൗരപ്രമുഖരെ കാണാൻ എത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ്.

Tags: Pinarayi VijayanFacebook Postk railsilver line project
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies