ധോണിയുടെ റെക്കോഡ് തകർത്ത് ഋഷഭ് പന്ത്; ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയുടെ റെക്കോഡ് തകർത്ത് ഋഷഭ് പന്ത്; ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 10:56 pm IST
Facebook
Twitter
WhatsAppTelegram

സെഞ്ചൂറിയൻ: ധോണിയുടെ റെക്കോഡ് തകർത്ത് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ഋഷഭ് പന്ത് സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഋഷഭ് പന്തിന്റെ നേട്ടം.

36 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ധോണി 100 പേരെ പുറത്താക്കിയത്. എന്നാൽ ഋഷഭ് പന്ത് കേവലം 26 കളികളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ധോണിക്കൊപ്പം റെക്കോഡ് പങ്കിട്ട വൃദ്ധിമാൻ സാഹയെയും പന്ത് കടത്തിവെട്ടി. മുഹമ്മദ് ഷമിയുടെ പന്തിൽ ടെംപ ബാവുമയെ കൈപ്പിടിയിലൊതുക്കിയാണ് പന്ത് കരിയറിലെ മിന്നും നേട്ടം സ്വന്തമാക്കിയത്.

സെഞ്ചൂറിയൻ ടെസ്റ്റിൽ റെക്കോഡ് നേട്ടം കുറിക്കാൻ പന്തിന് മൂന്ന് പേരെക്കൂടി പുറത്താക്കണമായിരുന്നു. ടെംപ ബാവുമയെക്കൂടാതെ ഡീൻ എൽഗർ, വിയാൻ മൽഡർ എന്നിവരെയാണ് പുറത്താക്കാൻ പന്തിന് അവസരം ലഭിച്ചത്.

പട്ടികയിൽ മൂന്നാം സ്ഥാനത്തുളള കിരൺ മോറെ 39 മത്സരങ്ങളിൽ നിന്നും നാലാം സ്ഥാനത്തുളള നയൻ മോംഗിയ 41 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. 42 ടെസ്റ്റുകളിൽ നിന്ന് 100 പേരെ പുറത്താക്കിയ സയ്യീദ് കിർമാനിയാണ് അഞ്ചാമത്.

സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്കിൽ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യയ്‌ക്കാണ് മേൽക്കൈ. ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്‌സിൽ 197 റൺസിന് പുറത്താക്കിയ ഇന്ത്യ 130 റൺസിന്റെ ലീഡ് നേടിയിരുന്നു. 16 ഓവറിൽ 44 റൺസിന് അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്‌ക്ക് വേണ്ടി തിളങ്ങിയത്.

ഒന്നാമിന്നിങ്‌സിൽ ഇന്ത്യ 327 റൺസിന് പുറത്തായിരുന്നു. രണ്ടാമിന്നിങ്‌സിൽ 16 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. കെ.എൽ രാഹുലും ഷാർദ്ദൂൽ താക്കൂറുമാണ് ക്രീസിൽ. ആദ്യ ഇന്നിങ്‌സിൽ രാഹുൽ 123 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Tags: ms dhoniWriddhiman SahaRishabh Pant
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies