തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ക്രമാതീതമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികളും അനുവദിക്കില്ല. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെയാണ് ആൾക്കൂട്ട പരിപാടികൾക്ക് നിയന്ത്രണം.
ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾക്ക് അടക്കം നിയന്ത്രണമുണ്ട്. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം.ദുരന്തനിവാരണ വകുപ്പ് ആണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.
Comments