ഇന്ന് തുഞ്ചൻ ദിനം .ഭാരതീയ സംസ്ക്കാരത്തെ മുറുകെപ്പിടിച്ച മഹാകവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് തുഞ്ചൻ ദിനം .ഭാരതീയ സംസ്ക്കാരത്തെ മുറുകെപ്പിടിച്ച മഹാകവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 09:57 am IST
Facebook
Twitter
WhatsAppTelegram

“ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ”

ഇന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ദിനം .ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലൂന്നി മലയാളത്തിന് പുതു ഭാഷ്യം രചിച്ച എഴുത്തച്ഛനെ മലയാളികൾ മഹാഗുരുവായി കണക്കാക്കി ആദരിക്കുന്നു .ഭക്തകവിയായ എഴുത്തച്ഛൻ ആധുനിക മലയാള ഭാഷയുടെ പിതാവെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മലപ്പുറം ജില്ലയിലെ തിരൂരിൽ ,തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലം .ധനു മാസത്തിലെ ഉത്രം നാളിലാണ് എഴുത്തച്ഛൻ സമാധിയായതെങ്കിലും,നക്ഷത്രം നോക്കി ആചരണം നടത്താൻ പ്രയാസം നേരിട്ടപ്പോൾ മലയാള മണ്ണ് ഡിസംബർ 30 എഴുത്തച്ഛൻ സ്മരണ ദിനമായി കൊണ്ടാടുന്നു .

കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛൻ ആണ് ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്കു പരിശീലിപ്പിക്കുന്ന സമ്പ്രദായം തുടങ്ങിയതെന്ന് ഭാഷാ പണ്ഡിതർ അഭിപ്രായപ്പെടുന്നു.ക്ഷുദ്രവിചാര- വികാരങ്ങളുടെ പടുകുഴിയിൽ ആണ്ടു മുങ്ങിയ ഒരു സമൂഹത്തെയാണ് എഴുത്തച്ഛന് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്.രാമകഥയും കൃഷ്ണ കഥയും ആഖ്യാനത്തിനായി തിരഞ്ഞെടുത്ത് രാമനാമവും കൃഷ്ണനാമവും ചൊല്ലിയും ചൊല്ലിച്ചും തുഞ്ചത്താചാര്യൻ അന്നത്തെ സമൂഹത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് , ഹരിനാമകീർത്തനം, ശിവപുരാണം , ദേവീ മാഹാത്മ്യം , ഉത്തരരാമയണം, ഭാഗവതം കിളിപ്പാട്ട്,ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം ,ശതമുഖരാമായണം,കൈവല്യനവനീതം എന്നീ കാവ്യങ്ങൾ എഴുത്തച്ഛന്റെ രചനകൾ ആണെന്നാണ് കരുതപ്പെടുന്നത്.വൈദേശികാക്രമണത്തെ പ്രതിരോധിക്കാൻ ഭാരതത്തിന് സാധിച്ചത് എഴുത്തച്ഛൻ അടക്കമുള്ള ഭക്ത കവികൾ നിർമ്മിച്ച സാംസ്‌കാരിക ഏകോപനം ആയിരുന്നുവെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

പാലക്കാട്ടു ജില്ലയിൽ ചിറ്റൂരിലെ ഭാരതപ്പുഴയുടെ തീരത്ത് എഴുത്തച്ഛൻ സ്ഥാപിച്ച ഗുരുമഠം പ്രസിദ്ധമാണ് .അദ്ധ്യാത്മിക ജീവിതം നയിക്കുന്നതിനിടെ ചിറ്റൂരിലെ ഈ മഠത്തിൽ വച്ചാണ് അദ്ദേഹം സമാധി അടഞ്ഞതെന്നാണ് ചരിത്രകാരന്മാർ പറയുന്നത് .

അതെ സമയം ഭാഷാ പിതാവിന് ജന്മ നാട്ടിൽ സ്‌മാരകം വേണമെന്ന ഭാഷാ പ്രേമികളുടെയും , സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യത്തിന് മുൻപിൽ സർക്കാർ മൗനം പാലിക്കുകയാണ് .തുഞ്ചൻ പ്രതിമയ്‌ക്കെതിരായുള്ള ഇസ്ലാമിക മത മൗലിക വാദികളുടെ എതിർപ്പാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

സംസ്ഥാന വ്യാപകമായി വിവിധ പരിപാടികളോടെ തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇന്ന് തുഞ്ചൻ ദിനം ആചരിക്കുന്നുണ്ട്

Tags: Thapasya
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies