ക്രിസ്ത്യൻ പുരോഹിതനെ അഴിക്കുള്ളിലാക്കാൻ സഭയോട് ഒരമ്മ നടത്തിയ പോരാട്ടം; പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ മകന്റെ യാതനകൾ തുറന്നുപറഞ്ഞ് അമ്മ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിസ്ത്യൻ പുരോഹിതനെ അഴിക്കുള്ളിലാക്കാൻ സഭയോട് ഒരമ്മ നടത്തിയ പോരാട്ടം; പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ മകന്റെ യാതനകൾ തുറന്നുപറഞ്ഞ് അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 08:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 12കാരനെ അതിക്രൂരമായി പീഡിപ്പിച്ച ക്രിസ്ത്യൻ പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പള്ളിക്കകത്ത് വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച ഫാദർ ജോൺസൺ ലോറൻസിനെ മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവമുണ്ടായ 2015 മുതൽ നീതി ലഭിക്കാൻ കുട്ടിയുടെ കുടുംബം നേരിട്ട യാതനകളെക്കുറിച്ച് അമ്മ പ്രതികരിച്ചു.

മുംബൈയിലെ ശിവാജി നഗറിലുള്ള പള്ളിയിലെ പരോഹിതനായിരുന്നു ഫാദർ ജോൺസൺ ലോറൻസ്. സംഭവം നടക്കുന്ന 2015 നവംബർ 17ന് 12കാരനായ കുട്ടിയും അവന്റെ സഹോദരനും പള്ളിയിൽ പ്രാർത്ഥിക്കാൻ പോയതായിരുന്നു. ഇതിനിടെ പെട്ടിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫാദർ പള്ളിക്കകത്തേക്ക് 12കാരനെ വിളിക്കുകയും മുറി പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തു. രക്തസ്രാവവും പരിക്കുകളുമായാണ് ആൺകുട്ടി മുറിക്കുള്ളിൽ നിന്നും മടങ്ങിയെത്തിയത്. സമാനമായ സംഭവം ഫാദർ മാസങ്ങൾക്ക് മുമ്പും കുട്ടിയോട് ചെയ്തിരുന്നു. ഇക്കാര്യം ഫാദർ മജിസ്‌ട്രേറ്റിന് മുന്നിൽ സമ്മതിച്ചിട്ടുമുണ്ട്.

ഫാദർ ലോറൻസിന്റെ നീചകൃത്യത്തിനെതിരെ പോലീസിൽ പരാതി നൽകിയതോടെ കനത്ത പ്രതിഷേധമാണ് സഭാവിശ്വാസികളിൽ നിന്നും ഉയർന്നതെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ആരൊക്കെയോ പണം നൽകിയതിനാൽ ഫാദറിന് നേരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ലോറൻസിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ആരോപിച്ചു. നിയമപരമായി മുന്നോട്ട് പോകുന്നതിനിടയ്‌ക്ക് അമ്മയ്‌ക്കെതിരെ അപകീർത്തികരമായ ഒട്ടേറെ ആരോപണങ്ങൾ സഭാ വിശ്വാസികൾ പറഞ്ഞുപരത്തി.

ഇന്ന് നീതി ലഭിക്കുമ്പോൾ തന്റെ മകന് 18 വയസായിരിക്കുകയാണ്. 12 വയസിൽ അവൻ നേരിട്ട ക്രൂരതയുടെ ട്രോമകൾ ഇപ്പോഴും മകനിലുണ്ട്. ഇന്നും പൊതുസമൂഹത്തിന് മുന്നിലേക്ക് കടന്നുവരാൻ അവന് ഭയമാണ്. രണ്ട് തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മകനെ ഭാഗ്യവശാലാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായത്. തന്റെ കൈകളാൽ അവനെ ചേർത്തുപിടിക്കാതെ മറ്റൊരാളുടെ മുമ്പിൽ പോകാൻ പോലും ബുദ്ധിമുട്ടുകയാണ് മകനെന്നും അവർ തുറന്നു പറഞ്ഞു.

ഫാദറിന്റെ ക്രൂരതയെക്കുറിച്ച് പള്ളിയിലെ മറ്റ് അധികൃതരെ അറിയിച്ചപ്പോൾ അക്കാര്യം മറന്നുകളയാനും അവനൊരു ആൺകുട്ടിയല്ലേ, പിന്നെന്താണെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും അമ്മ ഓർത്തെടുക്കുന്നു. ഇക്കാര്യമെല്ലാം കർദിനാളിനോട് വെളിപ്പെടുത്തിയപ്പോൾ റോമിൽ പോയി തിരിച്ചുവന്നാൽ നടപടിയെടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു. തെറ്റുകാരനായ ഫാദറിനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ച പള്ളിയിലെ കർദിനാളും ശിക്ഷിക്കപ്പെടണമെന്നാണ് അമ്മയുടെ ആവശ്യം.

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies