ദത്ത് വിവാദം; ഏദൻ സാക്ഷി, ഒടുവിൽ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദത്ത് വിവാദം; ഏദൻ സാക്ഷി, ഒടുവിൽ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 01:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകി വിവാദത്തിലായ അജിത്തും അനുപമയും ഒടുവിൽ നിയമപരമായി വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്.

ഒരു വർഷം മുൻപ് അനുപമയ്‌ക്ക് അജിത്തിനും കുഞ്ഞ് ജനിച്ചെങ്കിലും ഇവർ നിയപരമായി വിവാഹിതരായിരുന്നില്ല. സിപിഎം പ്രാദേശിക നേതാവിന്റെ മകളും എസ്എഫ്‌ഐ നേതാവുമായിരുന്ന അനുപമ എസ് ചന്ദ്രൻ അജിത്തുമായി പ്രണയത്തിലായിരുന്നു. നേരത്തെ വിവാഹിതനും ക്രസ്ത്യാനിയുമായതിനാൽ അനുപമയുടെ വീട്ടുകാർ ഈ ബന്ധം അനുവദിച്ചില്ല. ഇതിനിടെ അനുപമ ഗർഭിണിയായി. 2020 ഒക്ടോബർ 19ന് അനുപമ ആൺ കുഞ്ഞിന് ജന്മം നൽകി.

അനുപമയ്‌ക്ക് അജിത്തിനും കുഞ്ഞിനെ വിട്ടുകിട്ടാനായുളള നിയമപോരാട്ടത്തിൽ ഇരുവരും നിയമപരമായി വിവാഹിതരല്ലെന്ന വാദമായിരുന്നു അനുപമയുടെ വീട്ടുകാർ ഉയർത്തിയിരുന്നത്. എന്നാൽ സിപിഎം നേതാവ് കൂടിയായ അനുപമയുടെ അച്ഛൻ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മാറ്റുകയായിരുന്നു. വളർത്താൻ നൽകുന്നുവെന്ന രീതിയിൽ കുഞ്ഞിനെ മാറ്റിയ ഇവർ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയും അവിടെ നിന്ന് ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ ദത്ത് നൽകുകയുമായിരുന്നു.

ഇതിനിടെ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ പലയിടത്തും പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല. പിതാവിന്റെ രാഷ്‌ട്രീയ സ്വാധീനത്തിൽ ഇതെല്ലാം മുങ്ങിപ്പോകുകയായിരുന്നു. ഒടുവിൽ മാദ്ധ്യമങ്ങൾ ഇക്കാര്യം പുറത്തുവിട്ടതോടെ സർക്കാരിനും ശിശുക്ഷേമ സമിതിക്കും നാണക്കേടായി മാറുകയും ചെയ്തു. അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പോലീസ് അനുപമയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയായിരുന്നു കേസെടുത്തത്.

കുഞ്ഞിനെ ലഭിക്കാതെ വന്നതോടെ അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചു. ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ നവംബർ 24 നാണ് അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ കിട്ടിയത്. ആന്ധ്രാ ദമ്പതികൾ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

Tags: Anupama -Ajith
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies